»   » പൃഥ്വി ചിത്രം ഷാജി പൊടിതട്ടിയെടുക്കുന്നു

പൃഥ്വി ചിത്രം ഷാജി പൊടിതട്ടിയെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Shaji Kailas
സിംഹാസനം തകര്‍ന്നതോടെ ഷാജി കൈലാസിന് വീണ്ടുവിചാരമുണ്ടായെന്നാണ് പലരും കരുതിയത്. ഇനി പടങ്ങള്‍ പൊളിഞ്ഞാല്‍ പണി നിര്‍ത്തി വീട്ടിലിരിയ്ക്കുമെന്നും ഷാജി പറഞ്ഞതോടെ സംവിധായകന്‍ നേര്‍വഴിയ്ക്ക് തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. ജയറാമിനെ നായകനാക്കി മദിരാശിയെന്നൊരു കോമഡിപ്പടം ചെയ്ത് ട്രാക്ക് മാറ്റത്തിന്റെ സൂചനകളും സംവിധായകന്‍ നല്‍കി.

എന്നാല്‍ ആക്ഷന്‍ വിട്ടൊരു കളിയില്ലെന്നാണ് പുതിയ നീക്കത്തിലൂടെ ഷാജി തെളിയിരക്കുന്നത്. സിംഹാസനത്തിന്റെ തട്ടുകേട് മാറുമുമ്പേ പൃഥ്വിയുടെ തന്നെ ആക്ഷന്‍ ചിത്രവുമായാണ് ഷാജി തിരിച്ചുവരുന്നത്. എന്നാലിത് പുതിയ പ്രൊജക്ടൊന്നുമല്ല. ഏറെക്കാലം മുമ്പ് പാതിവഴിയ്ക്ക് ഉപേക്ഷിച്ച 'രഘുപതി രാഘവ രാജാറാം' എന്ന സിനിമ പൂര്‍ത്തിയാക്കാനാണ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിയ്ക്കുന്നത്. തിരക്കഥ വഴിമുട്ടിയതോടെയാണ് ഈ പ്രൊജക്ട് ഉപേക്ഷിച്ചത്.

പൃഥ്വിരാജ് മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്ന ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഉപേക്ഷിയ്ക്കപ്പെട്ടത്. റീമ കല്ലിങ്കല്‍ അടക്കം വന്‍താരനിരയെ അണി നിരത്തി ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് വേണ്ടി നിര്‍മാതാവ് 85 ലക്ഷം രൂപ മുടക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.പ്രൊഡ്യൂസര്‍ പണവുമായെത്തിയാല്‍ പടം പൂര്‍ത്തിയാക്കാമെന്ന് നേരത്തെ വാക്കു കൊടുത്തിരുന്നു.

എകെ സാജന്‍ രചിച്ച ആ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ഷാജിയും സാജനും ഇപ്പോള്‍ ചെയ്യുന്നത്. മദിരാശി തിയറ്ററുകളിലെത്തിയതിന് പിന്നാലെ 'രഘുപതി രാഘവ രാജാറാം' ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. ചിത്രത്തിന്റെ പേരുമാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

പാര്‍കോ ലാബ്‌സിന്റെ ബാനറില്‍ മുരളിയാണ് 'രഘുപതി രാഘവ രാജാറാം' നിര്‍മ്മിക്കുന്നത്. ഘുപതി എന്ന ഡോക്ടറായും രാഘവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും രാജാറാം എന്ന അധോലോക നായകനായുമാണ് ഈ സിനിമയില്‍ പൃഥ്വി വേഷമിടുന്നത്.

English summary
Shaji has also made it clear that he has plans to resart and complete the movie 'Raghupathi Ragahava Rajaram' with Prithviraj,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam