Just In
- 1 hr ago
പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് രമേഷ് പിഷാരടിയും ഭാര്യയും, ആശംസകളുമായി ആരാധകര്‍
- 1 hr ago
ഈ അമ്മയേയും മകനേയും നെഞ്ചിലേറ്റി പ്രേക്ഷകർ, നന്ദി പറഞ്ഞ് ഭ്രമണം സീരിയൽ താരം
- 14 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 14 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
Don't Miss!
- News
പ്രതീക്ഷ മങ്ങി; പുതിയ നീക്കവുമായി ജോസഫ്; പഴയ കേരള കോണ്‍ഗ്രസ് ജോസഫ് പുനഃരുജ്ജീവിപ്പിക്കുന്നു
- Automobiles
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
- Lifestyle
വെറുംവയറ്റില്‍ ഒരുമാസം ഉലുവവെള്ളം; അത്ഭുത മാറ്റം
- Finance
തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില
- Sports
IND vs AUS: സുന്ദറിന്റെ ബാറ്റിങില്‍ ഹാപ്പിയല്ലെന്ന് അച്ഛന്! അവന് വാക്ക് പാലിച്ചില്ല
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
മലയാളത്തില്‍ എക്കാലത്തേയും മികച്ച ഒരുപിടി ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഒരുകാലത്ത് തൊടുന്നതെല്ലാം പൊന്നാക്കിയ ഷാജിയുടെ കരിയര്‍ ഗ്രാഫ് താഴോട്ടുപോയത് ആരാധകര്‍ക്കെല്ലാം കടുത്ത നിരാശയായിരുന്നു ഉണ്ടാക്കിയത്. തിരിച്ചുവരവിനായി ഷാജി ഇടക്കാലത്ത് നടത്തിയ ശ്രമങ്ങളൊന്നും കാര്യമായി വിജയിച്ചില്ല. ഇപ്പോള്‍ തന്റ സൂപ്പര്‍ഹീറോ സുരേഷ് ഗോപിയുമായി വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പോവുകയാണ് ഷാജി കൈലാസ് എന്നാണ് അറിയുന്നത്.
2006ല്‍ പുറത്തിറക്കി ചാന്താമണി കൊലക്കേസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമൊരുക്കിക്കൊണ്ട് ഷാജികൈലാസ് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നതാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് സുരേഷ് ഗോപി ആദ്യ ചിത്രത്തില്‍ അവതരിപ്പിച്ച ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അതേ കഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ടെന്നും കേള്‍ക്കുന്നു.
താനും ഷാജി കൈലാസും ചേര്‍ന്ന് വീണ്ടും ലാല്‍ കൃഷ്ണ വിരാടിയാരുമായി എത്തുകയാണെന്നകാര്യം തിരക്കഥാകൃത്ത് എകെ സാജന് വ്യക്തമാക്കിയിട്ടുണ്ട്. ഷാജി കൈലാസ് വീണ്ടും വരവറിയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ചിലത് ഓര്‍ത്തെടുക്കാം.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
1989ല്‍ ന്യൂസ് എന്ന ചിത്രമൊരുക്കിക്കൊണ്ടാണ് സംവിധാനരംഗത്തേയ്ക്ക് ഷാജി കൈലാസ് എത്തിയത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രത്തിന് ജഗദീഷായിരുന്നു തിരക്കഥയൊരുക്കിയത്. ഈ ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയതെങ്കിലും ഇതോടെ ഷാജി കൈലാസ് എന്ന പുതുമുഖ സംവിധായകന് ശ്രദ്ധിക്കപ്പെട്ടു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
ന്യൂസെന്ന ആദ്യചിത്രത്തിന് ശേഷം 1990ല്‍ സണ്‍ഡേ സെവന് പിഎം എന്നൊരു ചിത്രം ഷാജി സംവിധാനം ചെയ്തു. എന്നാല്‍ ഇത് വമ്പന്‍ പരാജയമായി മാറി. പിന്നീട് ഇതേ വര്‍ഷം തന്നെ ഡോക്ടര്‍ പശുപതിയെന്നൊരു രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമൊരുക്കി. ഈ ചിത്രമാണ് യഥാര്‍ത്ഥത്തില്‍ ഷാജിയ്ക്ക് രാശിയായി മാറിയത്. ഇന്നസെന്റ് നായകനായ ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേതായിരുന്നു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
ഡോക്ടര്‍ പശുപതിയെന്ന ചിത്രത്തോടെ മലയാളത്തില്‍ ഒരു പുതിയ കൂട്ടൂകെട്ട് പിറന്നു. ഷാജി- രണ്‍ജി കൂട്ടുകെട്ടില്‍ പിന്നീട് പല വന്‍ഹിറ്റുകളും മലയാളികള്‍ക്ക് ലഭിച്ചു. മിക്കതും തീപാറുന്ന ആക്ഷന്‍ ത്രില്ലറുകളായിരുന്നു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
ഡോക്ടര്‍ പശുപതിയ്ക്കുശേഷം ചെയ്ത മുകേഷ് ചിത്രവും ജയരാം ചിത്രവും പരാജയം കണ്ടതോടെ ഷാജി കൈലാസ് ട്രാക്ക് മാറ്റി, ആക്ഷനിലേയ്ക്ക് തിരിയുകയായിരുന്നു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
1992 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളാണ് ഷാജി കൈലാസിന്റെ ഏറ്റവും മികച്ച കാലഘട്ടം. ഇതില്‍ ആദ്യ ബ്രേക്ക് ഷാജിയ്ക്ക് ലഭിച്ചത് 1992ലായിരുന്നു. സുരേഷ് ഗോപി നായകനായ, രന്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ തലസ്ഥാനമായിരുന്നു ആ ചിത്രം. വിദ്യാര്‍ത്ഥി രാഷ്ട്രീയമായിരുന്നു ഈ ചിത്രത്തിന്റെ വിഷയം.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
തലസ്ഥാനത്തിന് ശേഷം ഒരുക്കിയ നീലക്കുറുക്കന് എന്ന കോമഡിച്ചിത്രം പരാജയപ്പെട്ടശേഷം ഷാജിയൊരുക്കിയ ചിത്രമായിരുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സ്. രന്‍ജി പണിക്കര്‍ തിരക്കഥയൊരുക്കിയ ആ ചിത്രവും വമ്പന്‍ ഹിറ്റായി മാറി. ജഗദീഷ് എന്ന നടന്റെ ഇമേജ് തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
മലയാളത്തിലെ ആക്ഷന്‍ ത്രില്ലറുകളുടെ ചരിത്രമെടുത്താല്‍ അതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്തൊരു ചിത്രമാണ് ഏകലവ്യന്. രന്‍ജി പണിക്കര്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ചിത്രം ഷാജിയുടെ തൊപ്പിയിലെ പൊന്‍തൂവലാണ്. സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയര്‍ത്തിയ ഈ ചിത്രം തിയേറ്ററുകളില്‍ തുടര്‍ച്ചയായി 150 ദിവസങ്ങളിലേറെ പ്രദര്‍ശിപ്പിച്ചു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
1994ല്‍പുറത്തിറങ്ങിയ കമ്മീഷണറും ഏകലവന്യന്റെ വിജയം ആവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തെത്തന്നെ പിടിച്ചുകുലുക്കാനുള്ള കഴിവുണ്ടായിരുന്നു രന്‍ജി എഴുതിയ തിരക്കഥയ്ക്കും ഷാജി കഥ പറഞ്ഞ രീതിയ്ക്കും. ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ താരസിംഹാസനം വീണ്ടും ഉറപ്പിക്കപ്പെട്ടു. മലയാളത്തിന്റെ ആക്ഷന്‍ ഹീറോയെന്ന വിശേഷണം സുരേഷ് ഗോപിയ്ക്ക് സ്വന്തമായി.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
വന്‍ ഹിറ്റുകള്‍ക്കുശേഷം ഷാജി കൈലാസ് രഞ്ജിത്തുമായി കൈകോര്‍ത്ത ചിത്രമായിരുന്നു രുദ്രാക്ഷം. ആനിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ തകര്‍ന്നു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
മലയാളസിനിമയിലെ അതുവരെയുള്ള ചരിത്രത്തെ തിരുത്തിക്കൊണ്ട് എത്തിയ ചിത്രമായിരുന്നു ദി കിങ്. രന്‍ജി പണിക്കരുമായി ഷാജി വീണ്ടും കൈകോര്‍ത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു താരം. ഈ ചിത്രം തിയേറ്ററുകളില്‍ തുടര്‍ച്ചയായി 200 ദിവസങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
ഷാജി കൈലാസും രഞ്ജിത്തും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ ആറാം തമ്പുരാന്. വമ്പന്‍ ഹിറ്റായി മാറിയ ഈ ചിത്രം മലയാളത്തില്‍ ഒരു പുതിയ തരം നായകസൃഷ്ടിയ്ക്ക് വഴിയൊരുക്കി. പിന്നീട് ആറാം തമ്പുരാനിലേതുപോലുള്ള കഥാപാത്രങ്ങള്‍ വാഴുന്ന പല ചിത്രങ്ങള്‍ മാലയളത്തിലിറങ്ങി.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി 1998ല്‍ ഒരുക്കിയ ദി ട്രൂത്തും മികച്ച വിജയം നേടിയ ഷാജി കൈലാസ് ചിത്രമായിരുന്നു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
2000ത്തില്‍ ഷാജി കൈലാസ് ഒരുക്കിയ ഹിറ്റായിരുന്നു നരസിംഹം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തി. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ഈ ചിത്രവും മോഹന്‍ലാലിനും രഞ്ജിത്തിനും ഷാജി കൈലാസിനും ഒരുപോലെ ഗുണം ചെയ്തു.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
നരസിംഗത്തിന് ശേഷം വല്യേട്ടന് എന്ന ഹിറ്റ് ചിത്രമൊരുക്കി ഷാജി പിന്നീട് തമിഴിലേയ്ക്ക് തിരിഞ്ഞു. വിജയകാന്തിനെ നായകനാക്കി ഷാജിയൊരു ഹിറ്റ് ചിത്രമൊരുക്കി. പിന്നീട് ശിവം എന്ന ചിത്രവും കഴിഞ്ഞൊരുക്കിയ താണ്ഡവം എന്ന ചിത്രം ശരിയ്ക്കും ഷാജി തന്നെ മറക്കാനാഗ്രഹിക്കുന്ന ചിത്രമായിരിക്കും. ഈ ചിത്രത്തോടെ ഷാജി കൈലാസ് സജീവമല്ലാതായി മാറി. പിന്നീട് 2004ല്‍ തമിഴില്‍ ജന എന്ന ചിത്രമെടുത്തുകൊണ്ടാണ് തിരിച്ചെത്തിയത്.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
ജന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, തുടങ്ങിയവരെയെല്ലാം വച്ച് ഷാജി കൈലാസ് പലചിത്രങ്ങളെടുത്തെങ്കിലും ഒന്നും പഴയ പോലെ വന്‍ ഹിറ്റിലേയ്ക്ക് ഉയര്‍ന്നിരുന്നില്ല. ഇക്കൂട്ടത്തില്‍പ്പെടുന്ന ചിത്രങ്ങളാണ് ബാബ കല്യാണി, ത്രോണ, ദി ഡോണ്‍ തുടങ്ങിയവയെല്ലാം. പിന്നീടാണ് സുരേഷ് ഗോപി-മമ്മൂട്ടി എന്നിവരെ നായകന്മാരാക്കിക്കൊണ്ട് ദി കിങ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രമൊരുക്കിയത്. ഈ ചിത്രം വലിയ പ്രതീക്ഷകളുയര്ത്തിയിരുന്നെങ്കിലും പലവിധ പാളിച്ചകളാല് ഹിറ്റ് ലിസ്റ്റില്‍പ്പെടാതെ പോയി.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സിംഹാസനം, ജയറാം നായകനായ മദിരാശി എന്നിവയാണ് ഷാജി കൈലാസ് അവസാനമായി ഒരുക്കിയ ചിത്രങ്ങള്‍. സിംഗാസനംശരാശരി വിജയത്തിലൊതുങ്ങിയപ്പോള് മദിരാശി വന്‍ പരാജയമായി മാറി.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാഡിയാര്‍ എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പുതിയ ചിത്രത്തിനൊരുങ്ങുകയാണ് ഷാജി കൈലസാും സാജനും.

ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുന്നു
1965ല്‍ ജനിച്ച ഷാജി കൈലാസ് ചലച്ചിത്രലോകത്ത് പ്രശസ്തി നേടിയശേഷമാണ് നടി ആനിയെ വിവാഹം കഴിച്ചത്. തിരുവനന്തപുരത്താണ് ഷാജിയും ആനിയും കഴിയുന്നത് ഇവര്‍ക്ക് ജഗന്, ഷാരോണ്‍, റൂഷിന് എന്നീ മൂന്നു മക്കളുണ്ട്.