twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റൂട്ട് മാറി ഓടുന്ന ഷാജി കൈലാസ്

    |

    ആക്ഷനും സ്റ്റണ്ടും തീപ്പാറുന്ന ഡയലോഗുകളും കൊണ്ട് തിയേറ്ററുകള്‍ ഇളക്കി മറിച്ച ഷാജി കൈലാസ്, തന്റെ ശൈലിയൊന്നു മാറ്റി പിടിക്കുകയാണ്. മുഖഛായമാറി തുടങ്ങിയ മലയാളസിനിമയില്‍ സ്ഥിരം റൂട്ടിലോടിയിരുന്ന പല വണ്ടികളും ഇപ്പോള്‍ കട്ടപ്പുറത്താണ്.

    സത്യന്‍ അന്തിക്കാട്, സിബിമലയില്‍ തുടങ്ങിയവര്‍ പുതിയ റൂട്ട് കണ്ടെത്താനുള്ള ശ്രമമാണ്. തുടര്‍ച്ചയായി പൊട്ടികൊണ്ടിരിക്കുന്ന സൂപ്പര്‍താര ആക്ഷന്‍ ചിത്രങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഷാജി കൈലാസും വഴിമാറി ഓടാന്‍ തീരുമാനിക്കുന്നത്. അങ്ങിനെ രണ്ടുദശാബ്ദങ്ങള്‍ക്കുശേഷം ജയറാമിനെ നായകനാക്കി നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കുന്ന മദിരാശി ഒരുക്കുന്നു.

    ഡോ പശുപതി ,കിലുക്കം പെട്ടി തുടങ്ങിയ ചെറിയ ഹാസ്യചിത്രങ്ങളിലൂടെ മുഖ്യധാരയില്‍ വളര്‍ന്നു തുടങ്ങിയ ഷാജികൊലാസ്, വര്‍ഷങ്ങളായി ആക്ഷന്‍ മൂവികളുടെ സഹയാത്രികനായിരുന്നു. രഞ്ജിത്, രണ്‍ജി പണിക്കര്‍, എ.കെ.സാജന്‍ തുടങ്ങിയവരുടെ തിരക്കഥകളിലൂടെ മോഹന്‍ലാല്‍,മമ്മൂട്ടി,സുരേഷ് ഗോപിമാരുടെ നായകത്വത്തിലൂടെ വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച സംവിധായകനാണ്.

    പ്രതിഷേധിക്കാന്‍ കഴിയാത്ത സാധാരണക്കാരന്റെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് സിനിമയിലൂടെ നായകന്‍ പരിഹാരം കണ്ടു തുടങ്ങിയതിലൂടെ യുവത്വം ഇത്തരം സിനിമകളുടെ സ്വന്തക്കാരായി മാറി. ഫാന്‍സുകള്‍ സജീവമായതും ഈ ചിത്രങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയില്‍ സംവിധായകന് മടുപ്പ് തോന്നിയില്ലെങ്കിലും പ്രേക്ഷകര്‍ വിയോജിപ്പു പ്രകടിപ്പിച്ചു.

    തോറ്റ സിനിമകളുടെ ഓര്‍മ്മിക്കാനിഷ്ടമില്ലാത്ത പാഠങ്ങള്‍ പുനര്‍വിചിന്തനത്തിന് വഴിയൊരുക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജയറാമും നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നു. ജയറാമിനെ വെച്ച് ഒടുവില്‍ ചെയ്ത ചിത്രം കിലക്കാം പെട്ടിയാണ്. നാടന്‍ കഥാപാത്രങ്ങള്‍ക്കപ്പുറത്തേക്ക് ഒന്നും ചെയ്യാനാവാത്ത ജയറാമിന് തിരിച്ചു വരവും വലിയ ഗുണമായിരുന്നില്ല. പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ തല്ക്കാലം വേണ്ട എന്നു തീരുമാനിച്ച ജയറാമിനെ സത്യന്‍ അന്തിക്കാട് പോലും മാറ്റി നിര്‍ത്തി.

    മോഹന്‍ലാലിനെ നായകനാക്കിയിട്ട് പോലും കൃഷിയും പാടവും നോക്കി നടത്തുന്ന സിനിമകള്‍ ക്ലച്ചു പിടിക്കുന്നില്ല. പിന്നെ ജയറാമിന് എന്ത് ചെയ്യാന്‍ എന്നാവും. ജയറാമിന് പിന്നെ ശരണം എന്നും സിനിമയുള്ള ഷാജി കൈലാസ് തന്നെ. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും എന്ന പോലെ ഷാജി കൈലാസിനും ഒരു ചെയ്ഞ്ച് ആവശ്യമായിരിക്കുന്നു.

    രാജേഷ് ജയറാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന മദിരാശിയില്‍ ജയറാമിനു പുറമേ ടിനിടോം, ജനാര്‍ദ്ദനന്‍, കലാഭവന്‍ മണി, മീരാനന്ദന്‍, മേഘ്‌നരാജ്, ശ്രീലതാനമ്പൂതിരി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നര്‍മ്മത്തിലൂടെ വികസിക്കുന്ന മദിരാശിയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ചിത്രം ഒരു മാറ്റം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

    English summary
    After creting action films for almost two decades, director Shaji Kailas is making a humour flick.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X