For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിംഹം ക്യാമറയ്ക്ക് നേരെ കുതിച്ചു!! കാര്യങ്ങളെല്ലാം കൈവിട്ട് പോയി, നരസിംഹത്തിലെ ഭയപ്പെടുത്തിയ സംഭവം

  |

  മലയാള സിനിമയിൽ എവർ ഗ്രീൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റെന്ന് വിശേഷിക്കാൻ കഴിയുന്ന ചിത്രമാണ് രഞ്ജിത്ത് തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം. ചിത്രം പുറത്തിറങ്ങി 19 വർഷം കഴിഞ്ഞിട്ടും അതിലെ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാണ്. ഇന്ദുചൂഡന്റെ എൻട്രിയും നീ പോ മോനേ ദിനേശ എന്നുള്ള പഞ്ച് ഡയലോഗും പ്രേക്ഷകരുടെ ഇടയിൽ ആവേശമാണ്.

  mohanlal

  പരിപാടിക്കിടെ സംഘര്‍ഷം; ഡെയ് ന്‍ ഡേവിസിനെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

  മലയാളത്തിൽ ഏറ്റവും ലാഭം നേടിയ ഒരു ചിത്രമാണ് നരസിംഹം. ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. മോഹൻലാലിനോടൊപ്പം മലയാളത്തിലെ മുൻനിര താരങ്ങളും അണിനിരന്നപ്പോൾ സിനിമ കളർഫുള്ളാവുകയായിരുന്നു. പൂവളളി ഇന്ദു ചൂടനായി മോഹൻലാൽ എത്തിയപ്പോൾ അച്ഛൻ ജസ്റ്റിസ് കരുണാകര മേനോനായി തിലകനും അമ്മാവൻ ചന്ദ്രബാബുവായി ജഗതിയും എത്തിയിരുന്നു. ലാലേട്ടനോടൊപ്പത്തിനോടൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായിരുന്നു എൻഎഫ് വർഗീസിന്റെ മടപ്പള്ളി പവിത്രൻ എന്ന കഥാപാത്രം . മമ്മൂക്കയുടെ അതിഥി വേഷവം ചിത്രത്തിന് സൗന്ദര്യം ഒന്നുകൂടി കൂട്ടി. ആക്ഷനും കോമഡിയും ചേർന്ന് ഒരു കോമേഴ്സ്യൽ ഫിലിമിനും ചേരുന്ന എല്ലാ ചേരുവകളോടെയായിരുന്നു ഷാജി കൈലസ് നരസിംഹം ഒരുക്കിയത്. ചിത്രം പുറത്തിറങ്ങി 19 വർഷമാകുമ്പോൾ ഒരുപാട് മറക്കാനാവാത്ത ചില സംഭവങ്ങൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

  ഇടവേളയ്ക്ക് ശേഷം സൂപ്പർ താരത്തിന്റെ സഹോദരൻ സിനിമയിലേയ്ക്ക്!! അഭിനയവും സംവിധാനവുമല്ല, കാണൂ...

   നരസിംഹത്തിലെ സിംഹം

  നരസിംഹത്തിലെ സിംഹം

  ചിത്രത്തിനെ കുറിച്ചോർക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ നിരവധി രംഗങ്ങൾ ഓടിയെത്താറുണ്ട്. മോഹൻലാലിന്റെ ഭാരതപ്പുഴയുടെ തീരത്തുള്ള എൻട്രി സീനും പിന്നീടുളള പാട്ടും പാട്ടിൽ ഇന്ദു ചൂടനോടൊപ്പം പാഞ്ഞു നീങ്ങുന്ന സിംഹവുമൊക്കെ പ്രേക്ഷകർക്കിടയിൽ ആവേശം സൃഷ്ടിച്ച രംഗങ്ങളായിരുന്നു. ചിത്രത്തിൽ സിംഹത്തിനെ കണ്ടപ്പോൾ എല്ലാവരും ആദ്യം ആശ്ചര്യത്തോടെ ചോദിച്ചത് സിംഹം ഓർജിനൽ ആണോ എന്നാണ്. സാധാരണ ഗതിയിൽ പ്രേക്ഷകർക്ക് തോന്നുന്ന ഒരു സംശയമാണിത്. എന്നാൽ ആ സിംഹം ഓർജിനൽ തന്നെയായിരുന്നു. അന്ന നടന്ന ഒരു മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഷാജി കൈലാസ്.

  സിംഹം ചിത്രത്തിലെത്തിയത്

  സിംഹം ചിത്രത്തിലെത്തിയത്

  സെക്കന്റ് ഹാഫിനുളള തിരക്കഥ പൂർത്തിയായിട്ടില്ലായിരുന്നു. സെക്കന്റ് ഷെഡ്യൂൾഡ് നീട്ടി കൊണ്ടു പോകുന്നത് ആ സമയത്ത് ഗുണപ്രദമായിരുന്നു. അതിനു വേണ്ടിയുളള ചിന്തയിലായിരുന്നു സിംഹം കടന്നു വന്നത്. സിംഹത്തെ കിട്ടില്ലെന്ന് വിചാരിച്ചാണ് സെക്ക്ന്റ് ഷെഡ്യൂൾഡ് ചിത്രീകരിക്കണമെങ്കിൽ സിംഹം വേണമെന്ന് പറഞ്ഞത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ താമസിക്കുന്ന ഹോട്ടലിനു മുന്നിൽ ഒരു ആൾ കൂട്ടം. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ പരപ്പനങ്ങാടി ഒരു സിംഹത്തിനേയും സംഘടിപ്പിച്ചു കോണ്ടു വരുകയായിരുന്നു. തമിഴ്നാട് അതിർത്തിയിൽ ഒരാൽ വളർത്തുന്ന സിംഹത്തെയാണ് ഷൂട്ടിങ്ങിനായി കൊണ്ടു വന്നത്.

   സിംഹവുമായുളള ഷൂട്ടിങ്ങ്

  സിംഹവുമായുളള ഷൂട്ടിങ്ങ്

  ഭാരതപ്പുഴയുടെ തീരത്തുവെച്ചാണ് സിംഹവുമായിട്ടുള്ള ഷൂട്ടിങ് നടന്നത്. സിംഹം പാഞ്ഞടുക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ഇതിനായി സിംഹത്തിന്റെ അരയിൽ ഇരുമ്പ് കമ്പി കെട്ടിയതിനു ശേഷം ക്യാമറയ്ക് മുന്നിൽ നിന്ന് ഒരാൾ ഇറച്ചി കാണിക്കും. അപ്പോൾ കുതിച്ചു വരുന്ന സിംഹത്തെ ക്യാമറയിൽ പകർത്താമെന്നായിരുന്നു തീരുമാനിച്ചത്. കൂടാതെ ക്യാമറയുടെ അടുത്തെത്തുമ്പോൾ കമ്പി പിടിച്ചു നിർത്താമെന്നായിരുന്നു പദ്ധതി. ഇതിനായി എല്ലാം സജ്ജീകരിച്ചതിനു ശേഷം ആക്ഷൻ പറയുകയായിരുന്നു.

   പദ്ധതിയെല്ലാം പാളി പോയി

  പദ്ധതിയെല്ലാം പാളി പോയി

  സിംഹത്തിന്റെ വേഗതയിലുളള ഓട്ടം കാരണം ശരീരത്ത് കടിപ്പിച്ചിരുന്ന കമ്പി വിട്ട് പോകുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിലേയ്ക്ക് സിംഹം പാഞ്ഞടുത്തു. ഇറച്ചിയും കൊണ്ട് നിന്നയാൾ സിംഹത്തിനു നേരെ ഓടുകയും ചെയ്തു. അയാളെ കടിച്ചു കീറുമെന്നായിരുന്നു വിചാരിച്ചത്. ഇതു കാണാതിരിക്കാൻ വേണ്ടി കണ്ണുകൾ ഇറക്തകു അടച്ചു പിടിച്ചു. വല്ലാതെ ഭയപ്പെട്ട അവസ്ഥയായിരുന്നു അത്.

  സിംഹത്തിനു മുന്നിൽ കിടന്നു

  സിംഹത്തിനു മുന്നിൽ കിടന്നു

  ഇറച്ചിയുമായി നിന്നയാൾ സിംഹത്തിനു നേരെ ഓടി അതിന്റെ മുന്നിൽ ശ്വാസം വിടാതെ കിടന്നു. അയാളെ കടിച്ചു കുടയുന്നത് കാണാൻ സാധിക്കാത്തത് കൊണ്ട് താൻ കണ്ണുകൾ അചട്ടു പിടിച്ചു. അയാളെ സിംഹം മണത്ത നോക്കുന്ന സമയത്ത് പിറകിലൂടെ വന്ന് കമ്പി താഴ്ക്കുകയായിരുന്നു. അന്ന് അങ്ങനെ രക്ഷപ്പെട്ടു പിന്നീട് ഇത്തരം രംഗങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെയായിരുന്നു ചെയ്തിരുന്നത്.

  English summary
  shaji kailas share incident of mohanlal movie narasimham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X