»   » ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

Posted By:
Subscribe to Filmibeat Malayalam


മലയാള സിനിമയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ വിട പറഞ്ഞത് ഫെബ്രുവരി 14നായിരുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ഇപ്പോഴിതാ തമിഴിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന ആനന്ദകുട്ടന്റെ മരണവാര്‍ത്ത വിവാദമാകുകയാണ്. അന്തരിച്ച ആനന്ദകുട്ടന്റെ മരണവാര്‍ത്തയില്‍ സംവിധായകന്‍ ഷാജി കൈലാസിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം.

ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

തമിഴിലെ മാധ്യമത്തിലെ ഒരു ഇംഗ്ലീഷ് എഡീഷനിലാണ് ഷാജി കൈലാസിന്റെ ഫോട്ടോ വച്ച് തെറ്റായ വാര്‍ത്ത അടിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയകളില്‍ മാധ്യമത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

സംവിധായകന്‍ ഷാജി കൈലാസും ആനന്ദുകുട്ടനും നല്ല സുഹൃത്തുക്കളാണ്. ന്യൂസ്, നീല കുറുക്കന്‍, ദി ട്രൂത്ത്, എഫ് ഐ ആര്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

കഴിഞ്ഞ ദിവസം കൊല്ലം ജികെ പിള്ളയുടെ മരണവാര്‍ത്ത ടെലിവിഷന്‍ ചാനലിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജികെ പിള്ളയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജികെ യെ കൊന്നു ഇപ്പോഴിതാ ഷാജി കൈലാസിനെയും, ഇതെന്ത് കളിയാണ്?

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഛായാഗ്രാഹകനാണ് ആനന്ദകുട്ടന്‍. 1977ല്‍ മനസിനൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദുകുട്ടന്‍ മലയാള സിനിമയില്‍ ആനന്ദകുട്ടന്റെ ഛായാഗ്രാഹണം ആരംഭിക്കുന്നത്.

English summary
English daily inadvertently 'killed' Shaji Kailas while reporting death of cinematographer Anandakuttan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam