twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ ഷാജി എന്‍ കരുണ്‍ നിയമിതനായി!

    |

    കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ ഷാജി എന്‍ കരുണിനെ നിയമിച്ചു. നേരത്തെ ചെയര്‍മാനായിരുന്ന പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സ്ഥാനം മാറ്റം ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 19 നായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ അന്തരിക്കുന്നത്.

    ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുള്ള മലയാള ചലച്ചിത്ര സംവിധായകനാണ് ഷാജി എന്‍ കരുണ്‍. അദ്ദേഹം സംവിധാനം ചെയ്ത കന്നി ചിത്രമായ പിറവി കാന്‍ ഫിലിം ഉത്സവത്തില്‍ ഗോള്‍ഡന്‍ ക്യാമറെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ഷാജി എന്‍ കരുണിന്റെ തന്നെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ ചിത്രവും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.

    shaji-n-karun

    പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മെഡലോട് കൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലേമ കിട്ടിയ സംവിധായകന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യ സ്ഥാനവും വഹിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ വാനപ്രസ്ഥം ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിന് രചന നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു. വാനപ്രസ്ഥത്തിനും നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. 2010 ല്‍ ഷാജി എന്‍ കരുണിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

    English summary
    Shaji N. Karun Appointed Kerala state film development corporation chairman
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X