»   » ജയറാം ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍

ജയറാം ഷാജി എന്‍ കരുണ്‍ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Jayaram_Shaji N Karun
നടന്‍ ജയറാം കേരളത്തില്‍ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരനാണ്. തൃശൂരിലെ പ്രസിദ്ധമായ പലക്ഷേത്രങ്ങളിലും തായമ്പകയ്്ക്കു കൊട്ടിക്കയറാന്‍ ജയറാം ഉണ്ടാകും. എന്നാല്‍ സിനിമയില്‍ ജയറാം ആദ്യമായി ചെണ്ടക്കാരന്റെ വേഷമിടുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയറാം ചെണ്ടയും തൂക്കി വരുന്നത്.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെതാണ് തിരക്കഥ. പ്രസിദ്ധനായ തൃത്താല കേശവന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. താരനിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങും. ആനക്കാര്യത്തിലും ചെണ്ടക്കാര്യത്തിലുമാണ് ജയറാമിന് കൂടുതല്‍ കമ്പം. ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തില്‍ ആനക്കാരനായി ജയറാം വേഷമിട്ടിരുന്നു. പടം ഹിറ്റായില്ലെങ്കിലും ഇഷ്ടവേഷംചെയ്യാന്‍ പറ്റിയ സന്തോഷത്തിലായിരുന്നു ജയറാം. ഇപ്പോള്‍ ചെണ്ടക്കാരനായും അരങ്ങുതകര്‍ക്കാന്‍ എത്തുകയാണ്. സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ക്കൊട്ടാരത്തില്‍ ചെണ്ടക്കാരന്റെ ചെറിയൊരു വേഷം ചെയ്യുന്നുണ്ടെങ്കിലും പുതിയ ചിത്രത്തില്‍ മുഴുനീള ചെണ്ടക്കാരന്‍ തന്നെയാണ്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ചൊവ്വല്ലൂര്‍ തിരക്കഥാരംഗത്തേക്കു മടങ്ങി വരുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗമാണ് ചൊവ്വല്ലൂരിന്റെ ഹിറ്റായ ചിത്രം. മോഹന്‍ലാല്‍ നായകനാകുന്ന ഗാഥ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ് ഷാജി എന്‍. കരുണ്‍. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റെ കടല്‍ എന്ന കഥയെ അവലംബമാക്കിയാണ് ഹിന്ദിയിലും മലയാളത്തിലുമായി ഗാഥ എന്ന ചിത്രമൊരുങ്ങുന്നത്. മോഹന്‍ലാലിനൊപ്പം കഥക് നര്‍ത്തകിമാരാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രംനീണ്ടുപോകുകയാണെങ്കില്‍ ഉടന്‍ ജയറാം ചിത്രമൊരുങ്ങും.

അടുത്തിടെയായി ഹിറ്റൊന്നുമില്ലാതെ പ്രയാസപ്പെടുകയാണ് മലയാളത്തിന്റെ കുടുംബചിത്രങ്ങളുടെ നായകന്‍. കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് ജയറാമിനു ദോഷമാകുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആറു ചിത്രങ്ങളും വന്‍പരാജയമായിരുന്നു. ചെണ്ടക്കാരനെങ്കിലും ജയറാമിനു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

English summary
Even while auteur Shaji N. Karun’s much-awaited magnum opus Gaadha is in the making, the filmmaker revealed that he was in the midst of discussions to make a film with Jayaram in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam