»   » പത്മനാഭനും ഷാജിയും ഒന്നിക്കുമ്പോള്‍

പത്മനാഭനും ഷാജിയും ഒന്നിക്കുമ്പോള്‍

Posted By: അഭിരാം പ്രദീപ്
Subscribe to Filmibeat Malayalam

കഥയുടെ രാജശില്പി ടി പത്മനാഭനും അനുഗ്രഹീത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണും ഒത്തുചേരുമ്പോള്‍ അത് മലയാള ചലച്ചിത്ര ലോകത്തിന് അപൂര്‍വ വരദാനമാകുമെന്നതുറപ്പ്. പത്മനാഭന്റെ കടലിനാണ് ഷാജി എന്‍ കരുണ്‍ ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്.

Shaji-Padmanabhan

വീണാതന്ത്രിയിലെന്നതുപോലെ ആത്മബന്ധങ്ങളുടെ തീവ്രത കണികപോലും ചോരാതെ ആവിഷ്‌കരിക്കുന്ന പത്മനാഭന്‍ കഥകള്‍ക്ക് അഭ്രഭാഷ്യം പകരുകയെന്നത് ചലച്ചിത്രകാരന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. ആ ദൗത്യമാണിപ്പോള്‍ ഷാജി എന്‍ കരുണ്‍ ഏറ്റെടുത്തിരിക്കുന്നത്.

കടലിന് സവിശേഷതകള്‍ ഏറെയാണ്. സിനിമയില്‍ ഉടനീളം അലയടിക്കുന്ന സംഗീത യാത്രയൊരുക്കുന്നത് ഹോളണ്ടിലെ ഓസ്‌കാര്‍ ജേതാവായ സംഗീതജ്ഞന്‍. തിരക്കഥയൊരുക്കുന്നത് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകന്‍, മുഖ്യവേഷത്തിലെത്തുന്നത് കേളുചരണ്‍ മഹാപാത്രയുടെ ശിഷ്യയും ഈ വിധത്തില്‍ പ്രതിഭാസംഗമം തന്നെയാണ് കടലിന്റെ അണിയറിയലുള്ളത്.

കടലിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട വാനപ്രസ്ഥത്തിനുശേഷം ഷാജി എന്‍ കരുണും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി കടലിനുണ്ട്.

ചെന്നൈയിലെ മീഡിയ ബോസ്റ്റണ്‍ നിര്‍മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കാശി, ബനാറസ്, ഹിമാലയം, ലക്ഷദ്വീപ് എന്നിവിടങ്ങളിലായാണ് നടക്കുന്നത്. കടലിലെ തിരയിളക്കങ്ങള്‍ പോലെ കയറ്റിറക്കങ്ങള്‍ നിറഞ്ഞ ജീവിതം, കാമത്തിനും പ്രണയത്തിനുമപ്പുറം വിശുദ്ധതീരങ്ങള്‍ തേടിയുള്ള സ്‌നേഹയാത്ര....പത്മനാഭന്‍ പകര്‍ന്നു തരുന്ന സ്‌നേഹനിമിഷങ്ങളിലേക്ക് ഷാജി ക്യാമറ തിരിക്കുന്നത് കാത്തിരിക്കുകയാണ് ആസ്വാദക സമൂഹം

English summary
Shaji N Karun and actor Mohanlal come together for an adaptation of T Padmanabhan’s story ‘Kadal’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam