»   » പെരുമ കടല്‍ കടത്താന്‍ ഷാജിയുടെ ഗാഥ

പെരുമ കടല്‍ കടത്താന്‍ ഷാജിയുടെ ഗാഥ

By: നിര്‍മല്‍
Subscribe to Filmibeat Malayalam

ഷാജി എന്‍. കരുണ്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് മലയാളികള്‍ മാത്രമല്ല, ലോകം മുഴുവനുമാണ്. പിറവി എന്ന വിശ്വചിത്രം ചെയ്ത സംവിധായകന്‍ അതിനുമുകളില്‍ നില്‍ക്കുന്നൊരു ചിത്രമായിരിക്കും ചെയ്യുകയെന്നറിയുന്നതുകൊണ്ടുതന്നെയാണ് ഈ കാത്തിരിപ്പ്. പിറവിക്കു ശേഷം സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളെല്ലാം ഇന്ത്യയ്ക്കു പുറത്തും നല്ലരീതിയില്‍ സ്വീകരിക്കപ്പെട്ടു. അതിനു ശേഷം വന്ന കുട്ടിസ്രാങ്ക് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കടല്‍ കടന്നൊരു പെരുമയുണ്ടായില്ല. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി തന്റെ പ്രശസ്തി കടല്‍ കടത്താന്‍ പോകുകയാണ് ഷാജി.

Shaji N Karun

ടി. പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ അവലംബമാക്കി ചെയ്യുന്ന ഗാഥ എന്ന പുതിയ ചിത്രം മൂന്നുരാജ്യങ്ങളുടെ കൂട്ടുസംരംഭമാക്കിയാണ് ഒരുക്കുന്നത്. ഇന്തോപോളിഷ് ഫ്രഞ്ച് സംയുക്തമായാണ് നിര്‍മാണം. ചിത്രത്തിനു സംഗീതമൊരുക്കുന്നത് ലോകപ്രശസ്ത സംഗീതജ്ഞനായ സിബിഗ്‌നെഫ് െ്രെപസ്‌നര്‍ ആണ്. ഹിന്ദുസ്ഥാനി, കര്‍ണാടിക് സംഗീതത്തിലൂടെ സിംഫണിയൊരുക്കാന്‍ അദ്ദേഹം ഷാജിക്കൊപ്പം ചേര്‍ന്നു കഴിഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് ഗാഥ എന്ന ചിത്രത്തിന്. അപ്പോള്‍ ചെയ്യുന്നത് മഹത്തരമായിരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ട്. ഹിന്ദിയിലും മലയാളത്തിലുമായാണ് ഗാഥയൊരുക്കുന്നത്. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ തിരക്കഥാവകുപ്പ് മേധാവി അന്‍ജുംരാജാബലി ഹിന്ദിയിലും കുട്ടിസ്രാങ്കിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ പത്രപ്രവര്‍ത്തകന്‍ ഹരികൃഷ്ണന്‍ മലയാളത്തിലുമായി തിരക്കഥയൊരുക്കും. മോഹന്‍ലാലിനൊപ്പം ഒഡീസി നര്‍ത്തകി കാദംബരി മുഖ്യവേഷത്തില്‍ അഭിനയിക്കും.

സംഗീതമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അതുകൊണ്ടാണ് വിദേശത്തു നിന്നു പ്രശസ്തനായ ആളെ കൊണ്ടുവന്നതെന്ന് ഷാജി എന്‍. കരുണ്‍ പറയുന്നു. ക്യാമറയും വിദേശത്തെ പ്രശസ്തനായിരിക്കും കൈകാര്യം ചെയ്യുക. നവംബറില്‍ കാശിയിലായിരിക്കും ചിത്രീകരിക്കുക. വലിയൊരു ഭാഗം ആന്‍ഡമാന്‍ ദ്വീപിലും ചിത്രീകരിക്കും. സംഗീതത്തെ പോലെ കടലിനും ചിത്രത്തില്‍ വലിയൊരു പങ്കുണ്ട്.

English summary
Mohanlal will play the lead role, in upcoming film titled Gaatha. The film is directed by National award winner cum cinematographer Shaji N. Karun
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam