Just In
- 6 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 22 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 39 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'അയ്യപ്പന്' ദൈവത്തെ കുറിച്ചല്ല, പിന്നെയോ? യുദ്ധവും തന്ത്രവും കിടിലന്‍ ആക്ഷനുമായി അയ്യപ്പനെത്തും!
ബിഗ് ബജറ്റിലൊരുക്കുന്ന നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി താരരാജാക്കന്മാരെല്ലാം ഇത്തരം സിനിമകളുടെ തിരക്കുകളിലാണ്. പൃഥ്വിരാജ് നായകനാവുന്ന കാളിയന് വലിയ പ്രതീക്ഷയോടെ അനൗണ്‍സ് ചെയ്തിരുന്നു. അയ്യപ്പന്റെ കഥയുമായി സിനിമ വരുന്ന കാര്യം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
കാവ്യ മാധവന് ഉണ്ണി മുകുന്ദന്റെ ലൗ ലെറ്റര്‍! വിവാഹത്തോടെ സിനിമ നിര്‍ത്തി പോവരുതെന്ന് വിജയരാഘവന്!!
ബിഗ് ബജറ്റോ ബ്രഹ്മാണ്ഡമോ അല്ല, ഇത് വെറും ഫഹദ് ഫാസില്‍ മാജിക്! വരത്തന് ഇപ്പോഴും മിന്നിക്കുന്നു!!
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് തന്നെയായിരുന്നു സിനിമയെ കുറിച്ച് വ്യക്തമാക്കിയത്. പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണനാണ് അയ്യപ്പന് സംവിധാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലായി മാറിയ സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
'തീവണ്ടി' നായിക ആഘോഷത്തിലാണ്! നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത്! കാണൂ

അയ്യപ്പന്
ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തെ സംബന്ധിച്ച് വിവാദങ്ങള്‍ തുടരുന്നതിനിടെ 'അയ്യപ്പന്' എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. 'സിനിമയെ കുറിച്ച് ശങ്കര്‍ എന്നോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായി. ഒരു ദിവസം ഇത് ചെയ്യണമെന്ന് എപ്പോഴും സ്വപ്നം കാണാറുണ്ടായിരുന്നു. ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു. സ്വാമിയേ ശരണമയ്യപ്പാ' എന്നുമാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വിരാജ് പറഞ്ഞിരുന്നത്.

സിനിമയെ കുറിച്ച്
സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞതോടെ ചിത്രം പറയാന്‍ പോവുന്ന കഥ എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിലായിരുന്നു ആരാധകര്‍. സ്വാമി അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതകഥയായിരിക്കും സിനിമയിലൂടെ പറയുന്നത്. ശബരിമലയില്‍ ആരാധിക്കപ്പെടുന്നത് ശാസ്താവിന്റെ രൂപമാണ്. എന്നാല്‍ രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യ ജീവിതത്തെ കുറിച്ചാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അതിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ നിന്നും നടത്തിയിരുന്നെന്നും നിര്‍മാതാവ് ഷാജി നടേശന് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഷാജി നടേശന് സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തിരക്കഥയ്ക്ക് വേണ്ടി
അയ്യപ്പന്റെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ട് വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പന് വരുന്നത്. മാത്രമല്ല മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലീഷ് വേര്‍ഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും ഷാജി നടേശന് പറയുന്നു.

മലയാളത്തിൽ നിന്ന് തന്നെ
സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് വിദഗ്ധന്മാരായവരെ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ദംഗല്‍, ബാഹുബലി തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കുമെന്നാണ് ഷാജി പറയുന്നത്. സിനിമയുടെ അറുപത് ശതമാനത്തോളം ഷൂട്ട് ചെയ്യുന്നത് കാട്ടിനുള്ളില്‍ നിന്നുമായിരിക്കും. അതിനാല്‍ സിനിമയില്‍ അത്രയധികം താല്‍പര്യമുള്ളവരെയായിരിക്കും തിരഞ്ഞെടുക്കുന്നത്.

ചിത്രീകരണം
സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അതിന് പിന്നാലെ കാളിയന് എന്നൊരു വമ്പന്‍ സിനിമ കൂടിയുണ്ട്. ആട് ജീവിതത്തിന് വേണ്ടി പൃഥ്വിരാജിന് ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാല്‍ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പന് വേണ്ടിയും ആവശ്യമായി വരിക. നാല് ഷെഡ്യൂളുകളായി പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശന് പറയുന്നു.