twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രത്തിന്‍റെ പണിപ്പുരയിലാണ്! സത്യന്‍ അന്തിക്കാടിനെക്കുറിച്ച് ഷാജി പട്ടിക്കര!

    |

    നൈർമല്യമുള്ള മനസ്സുമായി ഒരു ജനത,അതിനോടൊപ്പം നിർദ്ദോഷമായ കുശുമ്പും, കുന്നായ്മയും പരദൂഷണവും, ജീവിത പ്രാരാബ്ധങ്ങളും ഒക്കെയുള്ള അതിമനോഹരമായ ഒരു തനി നാട്ടിൻപുറത്തേക്ക് യാത്ര പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ ലോക്ക് ഡൗൺ അതിനൊരു തടസ്സമാവില്ല. ടി.വി.ഓൺ ചെയ്ത്
    സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ കണ്ടാൽ മതി! ഇന്ന സിനിമ എന്നില്ല
    കുറുക്കന്റെ കല്യാണം മുതല്‍ ഞാൻ പ്രകാശൻ വരെയുള്ള ഏതെങ്കിലുമൊന്ന്.
    എല്ലാം ഒന്നിനൊന്ന് മെച്ചം !

    ഏത് സിനിമയായാലും അത് നിങ്ങളെ ഒരു നാട്ടിൻ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകും. നിങ്ങൾ അവിടെ അവരിലൊരാളാകും ! അതൊരു മായാജാലമാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ മായാജാലം ! എങ്ങനെയാണ് ഈ നന്മയെ
    സിനിമയിലേക്ക് സന്നിവേശിപ്പിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ലളിതം, ഷാജി പട്ടിക്കരയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    മനസ്സും അതേ പോലെ തന്നെ

    മനസ്സും അതേ പോലെ തന്നെ

    അദ്ദേഹത്തിന്റെ മനസ്സും അതേപോലെ തന്നെ സ്നേഹവും, നന്മയും നിറഞ്ഞതാണ്. ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ സത്യൻ അന്തിക്കാട് സിനിമകളും കണ്ടിട്ടുള്ള ഒരു പ്രേക്ഷകനാണ് ഞാൻ ! ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ ആരെന്ന് ചോദിച്ചാൽ അത് സത്യൻ അന്തിക്കാട് ആണ്.

    ഏതാണ് കൂടുതലിഷ്ടം

    ഏതാണ് കൂടുതലിഷ്ടം

    അദ്ദേഹത്തിന്റെ സിനിമകളിൽ ഏതാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എല്ലാ സിനിമയും ഇഷ്ടം . എങ്കിലും, സന്ദേശം, പൊൻമുട്ടയിടുന്ന താറാവ്, തലയിണമന്ത്രം, കുടുംബപുരാണം,നാടോടിക്കാറ്റ്, ടി.പി.ബാലഗോപാലൻ MA പിൻഗാമി. ഇവയൊക്കെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാണ്.

    നാടോടിക്കാറ്റ് കണ്ടത്

    നാടോടിക്കാറ്റ് കണ്ടത്

    മിക്കവാറും എല്ലാ ആഴ്ച്ചയിലും ഏതെങ്കിലുമൊരു ചാനലിൽ ഒരു സത്യൻ അന്തിക്കാട് സിനിമ ഉണ്ടായിരിക്കും ! അത് കൂടാതെ അദ്ദേഹത്തിന്റെ ഏതാണ്ട് മുപ്പതോളം സിനിമകളുടെ സി.ഡി.കളുടെ ഒരു ശേഖരം എന്റെ കൈവശമുണ്ട്. സമയം കിട്ടുമ്പോൾ ഇടയ്ക്ക് കാണും. നാടോടിക്കാറ്റ് കാണാൻ പോയത് ഇപ്പോഴും ഓർമ്മയിലുണ്ട്. റിലീസിന്റെയന്ന് കാണാൻ കഴിഞ്ഞില്ല. റിലീസ് ചെയ്ത് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു.

    മാറ്റിനി കണ്ടു

    മാറ്റിനി കണ്ടു

    അന്ന്,എന്റെ ഉമ്മയുടെഅനുജത്തിയുടെ ഭർത്താവ് കോഴിക്കോട് മാവൂർ ഗ്വാളിയാർ റയോൺസിൽ ജീവനക്കാരനാണ്. സിനിമ കാണുന്നതിനായി തലേ ദിവസം കോഴിക്കോടെത്തി അവരുടെ വീട്ടിൽ തങ്ങി. അടുത്ത ദിവസം നൂൺ ഷോ കാണാൻ പോയി. കോഴിക്കോട് ഡേവിസ് തിയേറ്ററിൽ. ക്യൂ നിന്നു. എനിക്ക് മുൻപിൽ വെറും മൂന്ന് പേർ മാത്രമുള്ളപ്പോൾ ടിക്കറ്റ് ക്ലോസ് ചെയ്തു. പിന്നെ ടൗണിലൊക്കെ കറങ്ങി നടന്നു, തിരികെ വന്ന് മാറ്റിനി കണ്ടു. അതിന് ശേഷമാണ് തൃശ്ശൂരുള്ള എന്റെ വീട്ടിലേക്ക് മടങ്ങിയത്.

    കാണാറുണ്ട്

    കാണാറുണ്ട്

    ഞാൻ താമസിക്കുന്ന ഹൈഡ് പാർക്ക് സമുച്ചയത്തിലാണ് മുൻപ് അരുൺ സത്യൻ [ സത്യൻ അന്തിക്കാടിന്റെ മൂത്ത മകൻ ]
    താമസിച്ചിരുന്നത്. അങ്ങനെ അരുണുമായി എനിക്ക് നല്ലൊരടുപ്പം ഉണ്ടായിരുന്നു. സത്യൻ സാർ ഇടയ്ക്കിടെ അരുണിനെ കാണാനായി അവിടെ എത്താറുണ്ടായിരുന്നു.
    ആ സമയത്ത് പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു

    മൊഹബത്തിൻ കുഞ്ഞബ്ദുള്ള

    മൊഹബത്തിൻ കുഞ്ഞബ്ദുള്ള

    ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ, ഷാനു സമദ് സംവിധാനം ചെയ്ത മൊഹബത്തിൻ കുഞ്ഞബ്ദുള്ള ' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആദ്യം അഭിനയിച്ചു തുടങ്ങിയത് കെടിസി അബ്ദുള്ളക്ക ആയിരുന്നു. അബ്ദുള്ളക്ക ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് സത്യൻ അന്തിക്കാട് സിനിമകളിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പൂജയിൽ സ്വിച്ച് ഓൺ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കുവാൻ ഞങ്ങൾ തീരുമാനിക്കുകയും, ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു.

    ഇന്ദ്രന്‍സിന്‍റെ വരവ്

    ഇന്ദ്രന്‍സിന്‍റെ വരവ്

    എത്ര തിരക്കിലും ഫോൺ എടുക്കുകയും, അയയ്ക്കുന്ന മെസ്സേജുകൾക്ക് മറുപടി തരുകയും ചെയ്യുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അമല ഹോസ്പിറ്റലിനടുത്തുള്ള കൃഷ്ണാ ഇൻ - ൽ വച്ചായിരുന്നു കുഞ്ഞബ്ദുള്ളയുടെ പൂജ. അങ്ങനെ അദ്ദേഹം കൃത്യ സമയത്ത് എത്തി സ്വിച്ച് ഓൺ നിർവ്വഹിച്ചു. കുഞ്ഞബ്ദുള്ളയിൽ പിന്നീട അബ്ദുള്ളക്കയുടെ മരണത്തെ തുടർന്ന് ഇന്ദ്രൻസ് ചേട്ടനാണ് അഭിനയിച്ചത്.

     നിരവധി അവാര്‍ഡുകള്‍

    നിരവധി അവാര്‍ഡുകള്‍

    ചിത്രം നിരവധി അവാർഡുകൾ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യുവാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്ഥിരസാന്നിദ്ധ്യമായ ചമയവിദഗ്ദ്ധൻ പാണ്ഡ്യൻ ചേട്ടൻ, നിശ്ചല ഛായാഗ്രാഹകൻ മോമിച്ചേട്ടൻ, മുൻപ്അദ്ദേഹത്തിന്റെ സ്ഥിരം ക്യാമറാമാനായിരുന്ന വിപിൻ മോഹൻ സാർ എന്നിവർ എന്നോടൊപ്പം നിരവധി സിനിമകളിൽ സഹകരിച്ചിട്ടുണ്ട്.

     വെന്നിക്കൊടി പാറിച്ചു

    വെന്നിക്കൊടി പാറിച്ചു

    ഒരു സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ അടുത്ത സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കളെ അന്വേഷിച്ച് നടക്കാത്ത അപൂർവ്വം സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കാരണം, ഒരു സിനിമ കഴിയുമ്പോഴേക്കും മിനിമം അടുത്ത രണ്ട് സിനിമയ്ക്കുള്ള നിർമ്മാതാക്കൾ അദ്ദേഹത്തിനായി കാത്തുനിൽക്കുന്നുണ്ടാകും. ചെയ്ത സിനിമകളൊക്കെയും തന്റേതായ ശൈലി അന്നുമിന്നും നിലനിർത്തി വെന്നിക്കൊടി പാറിച്ച സംവിധായകനാണ് അദ്ദേഹം.

    മറക്കാന്‍ കഴിയില്ല

    മറക്കാന്‍ കഴിയില്ല

    സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളിക്ക് മറക്കാൻ കഴിയില്ല. അത്ര മനോഹരമായ കാലാതിവർത്തിയായ സിനിമകളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത്. ഇപ്പോഴിതാ ഇരുവരുടേയും രണ്ട് മക്കൾ വീതം മലയാള സിനിമയിൽ സംവിധായക പദവിയിൽ എത്തി നിൽക്കുന്നു സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും, അഖിൽ സത്യനും. അനൂപ് സത്യൻ സംവിധായകനായ വരനെ ആവശ്യമുണ്ട്' സൂപ്പർ ഹിറ്റായിരുന്നു. അഖിൽ സത്യന്റെ സിനിമ ചിത്രീകരണം നടക്കുന്നു. ഈ വർഷം തന്നെ അതിന്റെ റിലീസ് ഉണ്ടാവും.

    മമ്മൂട്ടി ചിത്രം

    മമ്മൂട്ടി ചിത്രം

    ശ്രീനിവാസന്റെ മക്കളായ വിനീതും, ധ്യാനും നേരത്തേ തന്നെ സംവിധായക പദവിയിൽ എത്തി. ഇരുവരും താരങ്ങളും, അതിൽ തന്നെ വിനീത് ബഹുമുഖ പ്രതിഭയുമാണ്. രണ്ട് മക്കൾ വീതം സംവിധായകരായ അപൂർവ്വ ഭാഗ്യം അങ്ങനെ
    സത്യൻ അന്തിക്കാടിനും, ശ്രീനിവാസനും സ്വന്തം ! പുതിയതായി
    ചിത്രീകരണം തുടങ്ങുവാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിലാണ് ഈ ലോക്ക് ഡൗണിൽ ശ്രീ. സത്യൻ അന്തിക്കാട്.

     പ്രതീക്ഷിക്കാം

    പ്രതീക്ഷിക്കാം

    നന്മ നിറഞ്ഞ മനസ്സില്‍ ഗ്രാമവിശുദ്ധി കാത്തു സൂക്ഷിക്കുന്ന സത്യൻ അന്തിക്കാടിന്റെ
    പുതിയ ചിത്രവും ആ വിശുദ്ധി കൈവിടാത്ത, തന്റേതായ സ്വന്തം ശൈലിയിലുള്ളതാവും എന്ന് പ്രതീക്ഷിക്കാം. മനസ്സിലെ, പ്രവൃത്തിയിലെ നന്മയാണ് അദ്ദേഹത്തിന്റെ സിനിമകളിലും പ്രതിഫലിക്കുന്നത്. ആ നന്മയാണ്
    ധൈര്യസമേതം തിയേറ്ററിലെത്തുവാൻ കുടുംബപ്രേക്ഷകർക്ക് പ്രചോദനമാവുന്നത്.

    വിവാഹത്തിന് മുന്‍പേ

    വിവാഹത്തിന് മുന്‍പേ

    വിവാഹത്തിനു മുൻപേ തന്നെ അദ്ദേഹത്തിന്റെ ആരാധകനായ എനിക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമകളെ സ്നേഹിക്കുന്ന ഒരു കുടുംബമാണുള്ളത് ! ഇപ്പോഴും വർക്കിനിടയിലും സമയം കണ്ടെത്തി അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ട്. കഴിവതും ആദ്യ ദിവസങ്ങളിൽ. പിന്നീട് ഞാൻ ദിവസങ്ങൾക്ക് ശേഷം
    വർക്കൊക്കെ കഴിഞ്ഞ് മടങ്ങിപ്പോവുമ്പോഴും റിലീസ് ചെയ്ത തിയേറ്ററുകളിൽ അതേ സിനിമ കളിക്കുന്നുണ്ടാകും.

    മനസ്സ് നിറഞ്ഞു

    മനസ്സ് നിറഞ്ഞു

    മിക്ക സിനിമകളുടേയും നൂറാം ദിവസം, ഇരുന്നൂറാം ദിവസം, ചിലതിന്റെ അതിനും മുകളിൽ പോസ്റ്ററുകൾ. അത് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്. ഇഷ്ടപ്പെട്ട സംവിധായകന്റെ സിനിമ ആയതു കൊണ്ട്. കുറച്ചു നാൾ മുൻപ് കൊല്ലങ്കോടുള്ള മോമിച്ചേട്ടന്റെ വീട്ടിൽ പോയിരുന്നു. അവിടെ നിറയേ നൂറും അതിൽ കൂടുതലും ദിവസം ഓടിയ സിനിമകളുടെ മൊമന്റോകൾ നിറഞ്ഞിരിക്കുന്നു. ഒട്ടുമുക്കാലും,
    [ ഏതാണ്ട് മുഴുവൻ തന്നെ ] സത്യൻ അന്തിക്കാട് സിനിമകൾ ! കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

    English summary
    Shaji Pattikkara's facebook post about Sathyan Anthikkad.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X