For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷക്കീല വീണ്ടുമെത്തുന്നു

  By Lakshmi
  |

  മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളേക്കാള്‍ ഗ്യാരണ്ടിയുള്ള ചിത്രങ്ങളായിരുന്നു ഒരുകാലത്ത് ഷക്കീല ചിത്രങ്ങള്‍. കുറേ വര്‍ഷങ്ങള്‍ കേരളത്തിലെ തീയേറ്ററുകളില്‍ പ്രണയത്തിന്റെയും രതിയുടെയും അഗ്നിപടര്‍ത്തിയ ഷക്കീല ഇന്ന് പഴയ ഷക്കീലയല്ല. ഇപ്പോള്‍ പഴയമട്ടിലുള്ള ചിത്രങ്ങളിലഭിനയിക്കാന്‍ തനിയ്ക്കിഷ്ടമല്ലെന്നാണ് ഷക്കീല പറയുന്നത്. വെറും ശരീരം എന്നതില്‍ക്കവിഞ്ഞ് ഒരു കലാകാരിയായി മാറാനാണ് താരത്തിനിപ്പോഴാഗ്രഹം.

  മുമ്പ് മലയാളത്തിലായിരുന്നു ഷക്കീലയുടെ ചിത്രങ്ങള്‍ പ്രധാനമായും ഒരുങ്ങിയിരുന്നത്. പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകള്‍ക്കും ഷക്കീല സ്വീകാര്യയായി മാറി. പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഷക്കീല അഭിനയരംഗത്തെത്തിയത്. പക്ഷേ ഷക്കീലയുടെ ഹിറ്റുകള്‍ പിറന്നത് മലയാളത്തിലാണ്.

  ഇപ്പോള്‍ സാധാരണചിത്രങ്ങളുടെ ഭാഗമായി ഷക്കീലയെക്കൊണ്ടുവരാന്‍ അണിയറക്കാര്‍ മനസുകാണിയ്ക്കുന്നുണ്ട്. റോളുകളിലേയ്ക്ക് ക്ഷണം വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള റോളുകളാണെന്ന് താന്‍ ഉറപ്പുവരുത്താറുണ്ടെന്നും ഷക്കീല പറയുന്നു. ഇപ്പോള്‍ കന്നഡയില്‍ ഷക്കീലയുടെ ഒരു പുത്തന്‍ ചിത്രം ഒരുങ്ങിയിരിക്കുകയാണ് പാതറഗിത്തിയെന്ന് പേരിട്ടിരിക്കുന്ന.

  പാതറഗിത്തി

  ഷക്കീല വീണ്ടുമെത്തുന്നു

  ഈ ചിത്രത്തില്‍ കന്നഡതാരം ശ്രീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രശലഭമെന്നാണ് പാതറഗിത്തിയെന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം.

  തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍

  ഷക്കീല വീണ്ടുമെത്തുന്നു

  നീലയുടെ നിഴലടിയ്ക്കാത്ത രണ്ടാംവരവില്‍ ഷക്കീലയ്ക്ക് തമിഴകത്ത് കൈനിറയെ അവസരങ്ങളുണ്ട്. 2012ല്‍ പുറത്തിറങ്ങിയ കൈ എന്ന ചിത്രത്തിലാണ് ഷക്കീല അവസാനമായി അഭിനയിച്ചത്.

  മലയാളത്തിലെ രണ്ടാമൂഴം

  ഷക്കീല വീണ്ടുമെത്തുന്നു

  മലയാളത്തില്‍ കെ ആന്റ് ക്യൂ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഷക്കീല അഭിനയിച്ചത്. ബൈജു എഴുപുന്ന സംവിധാം ചെയ്ത ചിത്രത്തില്‍ ഒരു ഹാസ്യകഥാപാത്രമായിട്ടാണ് ഷക്കീല എത്തിയത്.

  തേജാ ഭായ് ആന്റ് ഫാമിലി

  ഷക്കീല വീണ്ടുമെത്തുന്നു

  പൃഥ്വീരാജ് നായകനായ തേജാ ഭായ് ആന്റ് ഫാമിലിയെന്ന ചിത്രത്തിലും ഷക്കീല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

  കിന്നാരത്തുമ്പി

  ഷക്കീല വീണ്ടുമെത്തുന്നു

  മലയാളത്തിലെ ഷക്കീല ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് കിന്നാരത്തുമ്പികള്‍. ഈ ചിത്രത്തിലൂടെയാണ് പരസ്യമായി അംഗീകരിക്കപ്പെട്ടതാരമായി ഷക്കീല മാറുന്നത്. ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം കോടികളാണ് നേടിയത്.

  വിദേശഭാഷകളിലേയ്ക്ക്

  ഷക്കീല വീണ്ടുമെത്തുന്നു

  ഷക്കീലയുടെ പല ചിത്രങ്ങളും ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കും നേപ്പാളീസ്, ചൈനീസ്, സിന്‍ഹള ഭാഷകളിലേയ്ക്കും ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്.

  2003മുതല്‍ കോമഡി

  ഷക്കീല വീണ്ടുമെത്തുന്നു

  2003മുതലാണ് ഷക്കീല ഒരു ഇമേജ് മാറ്റത്തിന് തയ്യാറാവുകയും കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തത്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഷക്കീല ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  110ലേറെ ചിത്രങ്ങള്‍

  ഷക്കീല വീണ്ടുമെത്തുന്നു

  വിവിധ ഭാഷകളിലായി നൂറ്റിപ്പത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഷക്കീല.

  പ്ലേബോയ്‌സിലൂടെ തുടക്കം

  ഷക്കീല വീണ്ടുമെത്തുന്നു

  തമിഴ്ചിത്രമായ പ്ലേബോയ്‌സിലൂടെയാണ് ഷക്കീല ചലച്ചിത്രരംഗത്തെത്തിയത്. സില്‍ക് സ്മിത നായികയായ ഈ ചിത്രത്തില്‍ ഷക്കീലയ്‌ക്കൊപ്പം മറ്റുപല ബിഗ്രേഡ് നടിമാരും അഭിനയിച്ചിരുന്നു.

  ജനനം ആന്ധ്രയില്‍

  ഷക്കീല വീണ്ടുമെത്തുന്നു

  1973ല്‍ ആന്ധ്രയിലെ നെല്ലൂരിലെ ബുച്ചി റെഡ്ഡി പാലേമിലാണ് ഷക്കീല ജനിച്ചത്. ചാന്ദ്ബാഷയും ചാന്ദ് ബീഗവുമാണ് ഷക്കീലയുടെ മാതാപിതാക്കള്‍.

  ആത്മകഥ

  ഷക്കീല വീണ്ടുമെത്തുന്നു

  തന്റെ ജീവിതവും മനസും തുറന്നുകാട്ടാനായി ഷക്കീല ആത്മകഥയെഴുതിയിട്ടുണ്ട്. സിനിമയിലെ ചൂഷണമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് താന്‍ ആത്മകഥയിലെഴുതിയിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്.

  English summary
  Actress Shakeela is acting in a Kannada movie named Paataragithi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X