»   » ആത്മകഥയില്‍ ഷക്കീല പറയാന്‍ പോകുന്നതെന്ത്?

ആത്മകഥയില്‍ ഷക്കീല പറയാന്‍ പോകുന്നതെന്ത്?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ മാദകതാരം ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്നുതന്നെ പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ മുപ്പതിന് പ്രകാശനം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സത്യങ്ങള്‍ താന്‍ ആത്മകഥയിലൂടെ ലോകത്തോട് വിളിച്ചുപറയുന്നുണ്ടെന്ന് നേരത്തേ ഷക്കീല പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ വെറും സ്ത്രീശരീരമായി മാറിപ്പോയതോടെ ജീവിതം ഇല്ലാതായി മാറിയെന്നും ആത്മകഥയില്‍ താരം പറയുന്നുണ്ട്.

എല്ലാ പ്രായക്കാരും തന്നെ വെറും ശരീരമായി മാത്രമാണ് കണ്ടതെന്നും പക്ഷേ ഇതില്‍ തനിയ്ക്ക് വിഷമമില്ലെന്നും അവര്‍ പറയുന്നു. തന്റെ സിനിമകളെല്ലാം അത്തരത്തിലുള്ളതായതുകൊണ്ടാണ് തനിയ്ക്ക് ശരീരം മാത്രമായി സിനിമയില്‍ കഴിയേണ്ടിവന്നതെന്നും ഷക്കീല പറയുന്നുണ്ട്.

ഒലിവ് പബ്ലിക്കേഷന്‍സ് ആണ് ഷക്കീലയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ പസ്തകം വിപണിയില്‍ എത്തുമെന്നാണ് അരിയുന്നത്. വില 220 രൂപയായിരിക്കും.

English summary
Yesteryear adult star Shakeela's autobiography, 'Shakeela', to be published by October 30th

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam