»   » ശാലിന്‍ ഇനി അഭിനേത്രി മാത്രമല്ല; ശാലിന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കാണാം

ശാലിന്‍ ഇനി അഭിനേത്രി മാത്രമല്ല; ശാലിന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


സിനിമ അഭിയത്തിനോടൊപ്പം സംവിധാന രംഗത്തേക്കും ചുവടെടുത്ത് വെയ്ക്കുകയാണ് ശാലിന്‍. റെവലേഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് നടി സംവിധാന രംഗത്തേക്കും എത്തിയിരിക്കുന്നത്.

ഒരു സസ്‌പെന്‍ഡ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് റെവലേഷന്‍. എഫ് ബി ക്രീയേഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ഹര്‍ഷ് മോഹന്‍ ആണ്.

shalinzoya

അഭിനേയത്തേക്കാള്‍ ഇഷ്ടം തോന്നുന്നത് സംവിധായകന്‍ തന്നെയാണെന്നും, അതുകൊണ്ട് സംവിധാനത്തിലേക്ക് തിരിഞ്ഞതെന്നമാണ് ശാലിന്‍ പറയുന്നത്. ഇതിനു മുമ്പ് നടി ആരുടെയും കൂടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കാതെയാണ് ശാലിന്‍ സംവിധാന രംഗത്തേക്ക് പ്രവശിക്കുന്നത്.

ബാല താരമായി സിനിമ രംഗത്ത് ശാലിന്‍ എത്തുകെയും പിന്നീട് ഓട്ടോഗ്രഫ് എന്ന സീരിയയിലൂടെ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയായിരുന്നു. മാണിക്യകല്ല്, മല്ലു സിങ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളില്‍ ശാലിന്‍ ശ്രദ്ധേമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Revelation Malayalam Short Film.Revelation Malayalam Short Film Directed by Shalin Zoya.short film,malayalam short film.shalin zoya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam