»   » ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരം ശാലു കുര്യന്‍ ആദ്യമായി അഭിനയിച്ച സിനിമ കോളിംഗ് ബെല്‍ വെള്ളിയാഴ്ച തിയറ്ററിലെത്തും. ചിത്രത്തിലെ രംഗങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായതായിരുന്നു. ചിത്രത്തിലെ ശാലു കുര്യന്റെ അശ്ലീല രംഗങ്ങള്‍ എന്ന രീതിയിലായിരുന്നു വീഡിയോ പ്രചരിച്ചത്.

Read more ഈ വീഡിയോ ചെറുത്,ഇതിലും വലുത് സിനിമയില്‍ ഉണ്ടായിരുന്നു, ശാലുകുര്യന്‍ പറയുന്നതിങ്ങനെ

മൂന്നു വര്‍ഷം മുന്‍പ് ചിത്രീകരിച്ച സിനിമയായിരുന്നു കോളിംഗ് ബെല്‍. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലായിരുന്നു. വീഡിയോ പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ശാലു പ്രതികരിച്ചിരുന്നു. ഇതു തന്റെ സ്വകാര്യ ചിത്രങ്ങളല്ലെന്നും ശാലു വ്യക്തമാക്കിയിരുന്നു. എന്തായാലും വിമര്‍ശനങ്ങള്‍ക്ക് വിരാമമിട്ട് ശാലുവിന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ച തിയറ്ററിലെത്തും.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

മൂന്നു വര്‍ഷം മുന്‍പ് ചിത്രീകരിച്ച കോളിംഗ് ബെല്‍ എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ശാലുവിന്റെ നെഗറ്റീവ് ഫോട്ടോകളും വീഡിയോകളും പ്രചരിച്ചതോടെയാണ് കോളിംഗ് ബെല്‍ ചര്‍ച്ചയായത്.വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിനിമ വെള്ളിയാഴ്ച പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

ശാലു കുര്യനു പറ്റിയ അബദ്ധം എന്ന പേരിലാണ് ചിത്രത്തിലെ വീഡിയോ പ്രചരിപ്പിച്ചത്.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

ആ ചിത്രത്തിന് അത്തരമൊരു നെഗറ്റീവ് സീനിന്റെ ആവശ്യമുണ്ടായിരുന്നുവെന്നാണ് ശാലു പറഞ്ഞത്. അതുകൊണ്ടു അങ്ങനെയൊരു വേഷം ഇട്ടെന്നും താരം പറഞ്ഞു.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

ചിത്രം പുറത്തിറങ്ങില്ലെന്നു പറഞ്ഞപ്പോഴും ശാലു ഒറ്റ വീഡിയോ കൊണ്ട് വൈറലായിരുന്നു. നിമിഷങ്ങള്‍ക്കകമാണ് ഫോട്ടോകളും വീഡിയോകളും വൈറലായത്.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

മലയാള സിനിമകളില്‍ എന്നും വില്ലന്‍ കഥാപാത്രങ്ങളിലെത്തുന്ന അജിത് ആണ് ചിത്രത്തിലെ നായകന്‍. ആദ്യമായി നായകന്റെ വേഷത്തിലെത്തുന്ന ചിത്രം അജിത് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

ശാലു കുര്യന്റെ 'വൈറല്‍' സീനുകളുമായി കോളിംഗ് ബെല്‍ വെള്ളിയാഴ്ചയെത്തും

ദേവന്‍,കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാലിക പ്രസക്തിയും സന്ദേശവുമുള്ള ചിത്രമാണ് കോളിംഗ് ബെല്‍ എന്നു സംവിധായകനും നടനുമായ കൊല്ലം അജിത് പറയുന്നു.

English summary
shalu kurian new film calling bell set to release on friday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam