»   » ശാലു മേനോന്‍ വിവാഹിതയാകുന്നു

ശാലു മേനോന്‍ വിവാഹിതയാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ - സീരിയല്‍ നടി ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം സ്വദേശി സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരിയ്ക്കും വിവാഹം.

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'

സിനിമാ - സീരിയലിലൂടെ പരിചിതയായ ശാലു മേനോന്‍ സോളാര്‍ കേസിന് ശേഷമാണ് ശ്രദ്ധേയായത്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് നടിയെ കേസില്‍ പെടുത്തിയത്.

 shalu-menon

സോളാര്‍ വിവാദത്തിന് ശേഷം സിനിമ - സീരിയലുകളില്‍ അത്ര സജീവമായി ശാലുവിനെ കണ്ടില്ല. അഭിനേത്രി എന്നതിന് പുറമെ നര്‍ത്തകി കൂടെയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തി വരികയാണ്.

ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Shalu Menon getting to married

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam