»   » എല്ലാ സുഹൃത്തുക്കളെയും സദയം ക്ഷണിച്ച് കൊണ്ട് ശാലു മേനോന്റെ വിവാഹ ക്ഷണക്കത്ത് ഫേസ്ബുക്കില്‍

എല്ലാ സുഹൃത്തുക്കളെയും സദയം ക്ഷണിച്ച് കൊണ്ട് ശാലു മേനോന്റെ വിവാഹ ക്ഷണക്കത്ത് ഫേസ്ബുക്കില്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

നടിയും നര്‍ത്തകിയുമായി ശാലു മേനോന്‍ തന്റെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ക്ഷണക്കത്ത് പോസ്റ്റ് ചെയ്ത് എല്ലാ സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിച്ചു കൊണ്ടായിരുന്നു വിവരം അറിയിച്ചത്.

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

ശാലു മേനോന്‍ വിവാഹിതയാകുന്നു

വിവാഹത്തിന്റെ വാര്‍ത്തകള്‍ വന്നത് മുതല്‍ ശാലുവിന് നേരെ മോശമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കിയിരുന്നു.

'എല്ലാം കഴിഞ്ഞുപോയി, അതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ല'

ശാലുവിന് വിവാഹം


സോഷ്യല്‍ മീഡിയകളില്‍ ശാലുവിന്റെ വിവാഹ വാര്‍ത്ത വൈറലായിരുന്നെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെട്ടത്.

ശാലുവിന്റെ വരന്‍

കൊല്ലം, വാക്കനാട് ഗോകുലത്തില്‍ഗോപാല കൃഷ്ണന്‍ നായരുടെയും വസന്ത കുമാരി അമ്മയുടെയും മകന്‍ സജി.ജി നായരാണ് ശാലുവിന്റെ വരന്‍.

വിവാഹം സെപ്റ്റംബര്‍ 8ന്


സെപ്റ്റംബര്‍ 8ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് 11ന് ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ പാര്‍ട്ടി.

എല്ലാവരും അറിയിപ്പായി കണക്കാക്കണം


എല്ലാ സുഹൃത്തുക്കളെയും വിവാഹത്തിന് ശാലു ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കാന്‍ വിട്ടു പോയവര്‍ ഇതൊരു അറിയിപ്പായി കണക്കാക്കണം എന്നും ശാലു പറഞ്ഞു.

ഇത്തവണ ചീത്ത വിളികള്‍ ഇല്ല


ഇത്തവണ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ചീത്ത വിളിക്കളോ അസഭ്യ വര്‍ഷങ്ങളോ ഇല്ല, പകരം എല്ലാവരും വിവാഹാശംസകള്‍ നേര്‍ന്നിരിക്കുകയാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Shalu menon posted her marriage invitation card card

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam