»   »  സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ശാലുവിനെ മാറ്റും

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ശാലുവിനെ മാറ്റും

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പൊലീസ് അറസ്റ്റുചെയ്ത നടി ശാലു മേനോനെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാറ്റുമെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇത് പ്രകാരമാണ് ശാലുവിനെ മറ്റാന്‍ തീരുമാനിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍ കാരണമാണ് ശാലുമേനോന് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗത്വം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. സോളാര്‍ തട്ടിപ്പ് പുറത്തായപ്പോള്‍ത്തന്നെ ശാലുവിന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

Shalu Menon

ശാലുവിന്റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കേരള ഘടകം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് കൈമാറും. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

English summary
Actress Shalu Menon, arrested in a financial fraud case, will be removed from the central censor board

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam