»   » ഇടവേള കഴിഞ്ഞു, ശ്യാമിലി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു! ഏത് സിനിമയിലൂടെയാ?

ഇടവേള കഴിഞ്ഞു, ശ്യാമിലി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു! ഏത് സിനിമയിലൂടെയാ?

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ബേബി ശ്യാമിലി വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മലയാളത്തിന് മാത്രമല്ല തമിഴിലും തെലുങ്കിലും കൂടി അഭിനയിക്കാനുള്ള ഭാഗ്യവും ഈ അഭിനേത്രിക്ക് ലഭിച്ചിട്ടുണ്ട്. പേരിലെ ബേബിയൊക്കെ ഇപ്പോള്‍ ശ്യാമിലി മാറ്റി. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലൂടെയാണ് താരത്തെ തമിഴകം ഏറ്റെടുത്തത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ശ്യാമിലിക്ക് ലഭിച്ചിരുന്നു.

പ്രണവിന്റെ കൈയ്യില്‍ ഇത്രയും കുസൃതിയോ, ആദിയിലെ ആദ്യ ഗാനം കാണൂ, സംശയം മാറും!

കുടുംബ സുഹൃത്തിനും പ്രണവിനുമൊപ്പം ജോഗിങ്ങിനിറങ്ങിയ മോഹന്‍ലാല്‍, ചിത്രം വൈറല്‍!

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയിലൂടെ കേരള സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്‌കാര പുരസ്‌കാരവും ശ്യാമിലിയെ തേടിയെത്തിയിരുന്നു. പൂക്കാലം വരവായി, കിലുക്കാംപെട്ടി, നിര്‍ണ്ണയം, ഹരികൃഷ്ണന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് നായികയായാണ് തിരിച്ചെത്തിയത്. ഒയ് എന്ന തെലുങ്ക് ചിത്രത്തിലെ നായികയായാണ് ശ്യാമിലി തിരിച്ചെത്തിയത്.

ശ്യാമിലി വീണ്ടും തിരിച്ചെത്തുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം ശ്യാമിലി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

തെലുങ്കില്‍ നിന്നും തമിഴിലേക്കും മലയാളത്തിലേക്കും

തെലുങ്ക് ചിത്രമായ ഒയ് യിലൂടെയാണ് ശ്യാമിലി നായികയായി തുടക്കം കുറിച്ചത്. അതിന് ശേഷം റിഷി ശിവകുമാര്‍ ചെയ്ത വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തി. പിന്നീട് വീര്‍ ശിവജി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു.

ചിത്രത്തിന്റെ പേര്

അമാമ്മ ഗരി ഇല്ലുവെന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. നാഗസൂര്യയാണ് ചിത്രത്തിലെ നായകന്‍. നാഗസൂര്യയുടെ കാമുകിയുടെ വേഷമാണ് ശ്യാമിലിക്ക്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

മേക്കോവര്‍ നടത്തിയിരുന്നു

ഒയ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ശ്യാമിലി കംപ്ലീറ്റ് മേക്കോവര്‍ നടത്തിയിരുന്നു. അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി വ്യത്യസ്ത മേക്കോവറാണ് പിന്നീട് പരീക്ഷിച്ചത്.

മലയാളികളുടെ സ്വന്തം താരം

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളില്‍ പലരും പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ ആഗ്രഹിച്ചൊരു തിരിച്ചുവരവ് കൂടിയാണ് ശ്യാമിലിയുടേത്. മലയാളം, തമിഴ് , തെലുങ്ക് സിനിമകളില്‍ നായികയായി അഭിനയിച്ചതിന് ശേഷം ശ്യാമിലി വീണ്ടും സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം

മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രമായ ഹരികൃഷ്ണന്‍സില്‍ മികച്ച പ്രകടനമാണ് ശ്യാമിലി കാഴ്ച വെച്ചത്. ബാലതാരമായി ശ്യാമിലി അഭിനയിച്ച അവസാനത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

English summary
Shamili Makes Comeback In Tollywood With Sundar Surya’s Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X