»   » അഴകിയ രാവണന്റെ രണ്ടാംഭാഗത്തില്‍ ശ്യാമിലി

അഴകിയ രാവണന്റെ രണ്ടാംഭാഗത്തില്‍ ശ്യാമിലി

Posted By:
Subscribe to Filmibeat Malayalam
Shamili sets her foot to Malayalam again
വേദനിയ്ക്കുന്ന കോടീശ്വരന്‍ ശങ്കര്‍ദാസ്, നോവലിസ്റ്റ് അംബുജാക്ഷന്‍, കരയോഗം പ്രസിഡന്റ് ടിവിപി കുറുപ്പ് ഇവരെയൊന്നും മലയാളി മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടിയെയും ശ്രീനിയെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണനിലെ ഈ കഥാപാത്രങ്ങള്‍ ഇന്നും നമ്മില്‍ ചിരിയുണര്‍ത്തുന്നു.

മോഹിച്ച കളിക്കൂട്ടുകാരിയെ സ്വന്തമാക്കി ശങ്കര്‍ദാസ് ബോംബെയിലേക്ക് മടങ്ങിയതോടെ അഴകിയ രാവണന്‍ അവസാനിച്ചുവെന്നാണ് നമ്മള്‍ കരുതിയത്. എങ്കിലത് തെറ്റി, അഴകിയ രാവണന്റെ കഥ തുടരുകയാണ്.

ശങ്കര്‍ദാസിനും അംബുജാക്ഷനും ഇനിയെന്ത് പറയാനെന്നാവും നിങ്ങള്‍ ഇപ്പോള്‍ ആലോചിയ്ക്കുന്നത്. എന്നാല്‍ രണ്ടാംഭാഗം ശങ്കര്‍ദാസന്റെ കഥയല്ല, ഇന്നസെന്റ് തകര്‍ത്തഭിനയിച്ച കരയോഗം പ്രസിഡന്റ് ടിവിപി കുറുപ്പിന്റെ ജീവിതമാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

നവാഗതനായ പാര്‍ത്ഥസാരഥിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരയോഗം പ്രസിഡന്റ് ടിപിവി കുറുപ്പും മകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇതുമാത്രമല്ല, ബാലതാരമായെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്യാമിലി നായികയായി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ടാവും. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്. ആദ്യഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളായിരുന്ന മമ്മൂട്ടിയും ശ്രീനിയും ഈ ഭാഗത്തിലുണ്ടാവില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

സിബിഐ ഡയറിക്കുറിപ്പ്, മാന്നാര്‍ മാത്തായി സ്പീക്കിങ്, അനന്തഭദ്രം എന്നിങ്ങനെ മലയാളത്തില്‍ ഒരുങ്ങുന്ന രണ്ടാംഭാഗ സിനിമകളുടെ പട്ടികയിലാണ് അഴകിയ രാവണനും ഇടം കണ്ടെത്തിയിരിക്കുന്നത്.

English summary
Shamili would play the leading lady in sequel to ‘Azhakiya Ravanan’ by Parthasarathy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam