»   » ഞാന്‍ തിരിച്ചുവരാന്‍ കാരണം കുഞ്ചാക്കോ ബോബന്‍: ശ്യാമിലി

ഞാന്‍ തിരിച്ചുവരാന്‍ കാരണം കുഞ്ചാക്കോ ബോബന്‍: ശ്യാമിലി

Written By:
Subscribe to Filmibeat Malayalam


മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ വരെ ശ്രദ്ധിയ്ക്കപ്പെട്ട ബേബി ശ്യാമിലിയ്‌ക്കൊപ്പം ഇപ്പോള്‍ ബേബി ഇല്ല. മലയാളികള്‍ മാളൂട്ടിയായാണ് ബേബി ശ്യാമിലിയെ പരിചയപ്പെട്ടത്. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ഇപ്പോള്‍ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ നായികയായി വന്നിരിയ്ക്കുകയാണ് ശ്യാമിലി.

ചേച്ചി ശാലിനിയുടെ ആദ്യ നായകന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ശ്യാമിലിയുടെയും ആദ്യ നായകന്‍ ആയത്തെത്തിയത് എന്നത് തീര്‍ത്തും യാദൃശ്ചികം. താന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ കാരണം കുഞ്ചാക്കോ ബോബനാണെന്നാണ് ശ്യാമിലി പറയുന്നത്.


shamili

ശാലിനിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഹിറ്റായി തുടങ്ങിയതോടെ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായി. പിന്നീട് ശാലിനി തമിഴിലേക്ക് പോകുകയും അജിത്തിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്‌തെങ്കിലും ചാക്കോച്ചനുമായുള്ള സൗഹൃദം ഉണ്ടായിരുന്നു.


ഇടയ്‌ക്കൊക്കെ കുഞ്ചാക്കോ ബോബന്‍ വിളിയ്ക്കുമ്പോള്‍ പറയും, ശ്യാമിലിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പറയണം, പലരും തിരക്കുന്നുണ്ട് എന്ന്. പക്ഷെ അപ്പോഴൊക്കെ പഠനത്തിന്റെ തിരക്കിലായിരുന്നു. വിഷ്വല്‍ കമ്യൂണിക്കേഷനും സിനിമാ മാര്‍ക്കറ്റിങ് പിജിയും ചെയ്തു.


അതിന് ശേഷം തമിഴില്‍ വീര്‍ശിവാജി എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുമ്പോഴാണ് ചാക്കോച്ചന്റെ വിളി വീണ്ടും വന്നത്. നല്ലൊരു കഥയുണ്ട് കേട്ട് നോക്കൂ എന്ന് പറഞ്ഞു. അങ്ങനെ വള്ളീം തെറ്റി പുള്ളീം തെറ്റിയിലെത്തി.

English summary
Shamili telling about Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam