TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
നൃത്തത്തില്‍ കഴിവുതെളിയിച്ചുകൊണ്ടാണ് ഷംന കാസിം ചലച്ചിത്രലോകത്തേയ്ക്ക് എത്തിയത്. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റിഷോയില്‍ ഒന്നാം സ്ഥാനക്കാരിയായ ഷംനയ്ക്ക് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാന്‍ അവസരം ലഭിച്ചു. തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ പൂര്‍ണ എന്നറിയപ്പെടുന്ന ഷംന അഭിനയം തുടങ്ങിയെങ്കിലും നൃത്തം ഉപേക്ഷിച്ചിട്ടില്ല. അവാര്‍ഡ് നിശകളിലും ചാനല്‍ പരിപാടികളുമെല്ലാം ഷംന നല്ല അടിപൊളി ഡാന്‍സുകളുമായി എത്താറുണ്ട്.
ഇപ്പോഴിതാ മലയാളത്തിലെ പുതിയൊരു ചിത്രത്തില്‍ ഐറ്റം ഡാന്സിനൊരുങ്ങുകയാണ് ഷംന കാസിം. മമ്മൂട്ടിയുടെ പുത്തന്‍ ചിത്രമായ രാജാധിരാജയിലാണ് ഷംന ഐറ്റം നമ്പറുമായി എത്തുന്നത്. മമ്മൂട്ടിയുടെ ചിത്രത്തില്‍ നൃത്തരംഗത്ത് പ്രത്യക്ഷപ്പെടാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഷംനയിപ്പോള്‍. ഇതേ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഐറ്റം നമ്പറുമായി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടുപേരും ഒന്നിച്ച് ഒരേ ഗാനരംഗത്താണോ എത്തുന്നത് എന്നകാര്യത്തില്‍ വ്യക്തതയില്ല.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
കണ്ണൂരിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഷംന ജനിച്ചത്. ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയെന്ന ചിത്രത്തിലാണ് ഷംന ആദ്യമായി അഭിനയിച്ചത്.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
2006ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ഷംന അഭിനയിച്ചു.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
അലിഭായ്, കോളെജ് കുമാരന് തുടങ്ങിയ ചിത്രങ്ങളിലൂടെ ഷംന മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
ഷംന ആദ്യമായി അഭിനയിച്ച അന്യഭാഷാചിത്രം തെലുങ്കാണ്. ശ്രീ മഹാലക്ഷ്മിയെന്ന ചിത്രമാണ് ഷംനയുടെ ആദ്യ തെലുങ്ക് ചിത്രം.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
2008ല്‍ പുറത്തിറങ്ങിയ മിനിയാണ്ടി വിളങ്ങിയാല്‍ മൂണ്രാമാണ്ടു എന്ന ചിത്രത്തിലൂടെ ഷംന തമിഴിലുമെത്തി.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
ജോഷ് എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം കന്നഡയില്‍ സാന്നിധ്യമറിയിച്ചത്.
രാജാധിരാജയില്‍ ഐറ്റം നമ്പറുമായി ഷംന കാസിം
രാജേഷ് പിള്ള അമല പോളിനെ നായികയാക്കി ഒരുക്കുന്ന മിലിയെന്ന ചിത്രത്തില്‍ പൂര്‍ണ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.