»   » നിര്‍മ്മാതാക്കളെ വെറുപ്പിക്കാന്‍ ഷംനയില്ല

നിര്‍മ്മാതാക്കളെ വെറുപ്പിക്കാന്‍ ഷംനയില്ല

Posted By:
Subscribe to Filmibeat Malayalam

നടിമാര്‍ക്ക് മാനേജര്‍മാര്‍ വേണ്ട എന്ന് മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചപ്പോള്‍ അതിനെതിരെ പലരും രംഗത്തെത്തി. മാനേജര്‍മാരെ ഒഴിവാക്കാനുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയവരില്‍ ഒരാള്‍ നടി അമല പോളായിരുന്നു.

മാനേജരെ നിയമിയ്ക്കുന്നത് തന്റെ ഇഷ്ടമാണെന്നും അതിനെ എതിര്‍ക്കുന്ന നിര്‍മാതാക്കളുമായി സഹകരിയ്ക്കില്ലെന്നും പ്രഖ്യാപിച്ച അമല മലയാള സിനിമയില്‍ ഒരു പുതിയ വിവാദത്തിന് വഴി തുറന്നു. മലയാള സിനിമയില്ലെങ്കിലും അമലയ്ക്ക് ജീവിയ്ക്കാം. അന്യഭാഷകളില്‍ നിന്ന്് നിന്ന് നടിയെ തേടി ഒട്ടേറെ ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മറ്റു നടിമാരുടെ കാര്യം ഇങ്ങനെയല്ല. അതുകൊണ്ടു തന്നെ അമലയെ പോലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി കൊമ്പുകോര്‍ക്കാന്‍ അവര്‍ക്ക് താത്പര്യമില്ല.

അടുത്തിടെ നടി ഷംന കാസിമിനോട് ഇതെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു-മലയാളത്തില്‍ തനിക്ക് മാനേജര്‍ ഇല്ല. അതുകൊണ്ടു തന്നെ വിവാദത്തെ കുറിച്ച് താന്‍ പ്രതികരിക്കേണ്ട കാര്യമില്ല. അമലയുടെ പാത പിന്തുടരാന്‍ ഷംന ഒരുക്കമല്ലെന്ന് സാരം.

English summary
Shamna Kasim don't want follow Amala Paul's steps who has come out against the Producer's Association's opposition to stars keeping managers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam