»   » ഷംന കാസിം ഇനി 'ചിന്ന അസിന്‍'!

ഷംന കാസിം ഇനി 'ചിന്ന അസിന്‍'!

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

മുന്‍നിര നായികയായാന്‍ നടി ഷംന കാസിം ആവുന്നത്ര പരിശ്രമിച്ചിട്ടും നടക്കുന്നില്ല. ഏറ്റവുമൊടുവില്‍ സന്തോഷ് സേതുമാധവന്റെ ചട്ടക്കാരിയില്‍ ഗ്ലാമര്‍ വേഷം വരെ ചെയ്തു. പക്ഷേ റീമേക്ക് ചിത്രങ്ങളുടെ നല്ലകാലം കഴിഞ്ഞതോടെ ഗ്ലാമറും ഗുണം ചെയ്തില്ല.

മലയാളം വിട്ട് തമിഴില്‍ ഗ്ലാമര്‍പ്രദര്‍ശനം വേണ്ടത്ര ചെയ്തു നോക്കിയിട്ടും രക്ഷപ്പെടാനായില്ല. അവിടെയെത്തി പേര് പൂര്‍ണയെന്നാക്കി എന്നാല്‍ മൂന്നാംനിര ചിത്രങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഇനിയും സാധിച്ചില്ല.

അതിനിടെ നടന്‍ വിജയ് ഒരു നല്ല ക്രെഡിറ്റ് കൊടുത്തു- ചിന്ന അസിന്‍ എന്ന്. വിജയ്‌യുടെ സര്‍ട്ടിഫിക്കറ്റുമായി പലയിടത്തു ചെന്നിട്ടും ഗുണമുണ്ടായില്ല. എല്ലാ ഇന്റര്‍വ്യൂകളിലും ഷംന പറയുന്നതാണ് വിജയ് യുടെ കാര്യം. പക്ഷേ അതൊന്നും സംവിധായകരുടെ അടുത്ത് വിലപ്പോകുന്നില്ല എന്നുമാത്രം.

Shamna Kasim

തമിഴ് വിട്ട് തെലുങ്കില്‍പോയെങ്കിലും അവിടെയും കുറഞ്ഞ തുണിയുടുത്ത് അഭിനയിക്കാനായിരുന്നു യോഗം. ഗ്ലാമറിന്റെ പരമാവധി അവിടെ ചെയ്തുനോക്കിയെങ്കിലും മുന്‍നിര നായകരുടെ ജോടിയായി ആരും പരിഗണിച്ചില്ല. ഏറ്റവുമൊടുവില്‍ ഷംനയ്ക്ക് പ്രതീക്ഷയുള്ളത് മലയാളത്തിലെ ഓര്‍ഡിനറിയുടെ തമിഴ് പതിപ്പായ ജന്നല്‍ ഓരം എന്ന ചിത്രമാണ്. സംവിധായകന്‍ പഴനിയപ്പന്‍ ഷംനയെയാണ് നായികയായി തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഈ ചിത്രം മലയാളത്തില്‍ നായികമാര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തില്ലെങ്കിലും തമിഴില്‍ നായികാപ്രാധാന്യത്തോടെ ചെയ്യാനാണ് പഴനിയപ്പന്റെ തീരുമാനം. ആന്‍ അഗസ്റ്റിന്‍ മലയാളത്തില്‍ ചെയ്ത വേഷമാണ് തമിഴില്‍ ഷംനയ്ക്കായി നീക്കിവച്ചിരിക്കുന്നത്.

തമിഴാകുമ്പോള്‍ ഏതു ചിത്രങ്ങള്‍ക്കും നായിയ്ക്ക് ഗ്ലാമര്‍ വേഷം ചെയ്യേണ്ടി് വരും. മലയാളത്തില്‍ ആന്‍ ചെയ്ത വേഷം സാരിയെല്ലാമുടുത്തായിരുന്നു സ്‌ക്രീനില്‍ വന്നിരുന്നത്. എന്നാല്‍ തമിഴില്‍ അതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഓര്‍ഡിനറിയിലൂടെ പിടിച്ചുകയറാനുള്ള ഷംനയുടെ പ്രതീക്ഷ സഫലമാകട്ടെ എന്നാശംസിക്കാം.

English summary
Actor Vijay at the audio launch of MVM took place at Chennai and said that Poorna reminds him of Asin. Poorna, whose previous name was Shamna Kasim,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam