»   » ഷംന കാസിം തെലുങ്ക് പഠിക്കുന്നു

ഷംന കാസിം തെലുങ്ക് പഠിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
ജൂനിയര്‍ അസിന്‍ എന്ന് ഇളയദളപതി വിജയ്‌യുടെ പ്രശംസ പിടിച്ചുപറ്റിയ ഷംന കാസിം തെലുങ്ക് പഠിക്കാനൊരുങ്ങുന്നു. തെലുങ്കില്‍ മൂന്ന് ചിത്രത്തില്‍ അഭിനയിച്ച ഷംനക്ക് തെലുങ്ക് പഠിക്കാനൊരു മോഹം. തെലുങ്കില്‍ താരത്തിന്റേതായി നിരവധി പടങ്ങളാണ് ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്നത്.

മലയാളിയാണെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്കുലോ നാക്കു നച്ചച്ചാണി പദമ പ്രേമ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഷംന തെലുങ്ക് പഠിക്കുന്നത്. തെലുങ്ക് ഇഷ്ടമാണെങ്കിലും പഠിക്കണമെന്ന് തോന്നുന്നത് ആദ്യമായിട്ടാണെന്നും ഈ ചിത്രത്തില്‍ തനിക്കു വേണ്ടി ഡബ്ബ് ചെയ്യുന്നത് താന്‍ തന്നെയായിരിക്കുമെന്നും ഷംന പറഞ്ഞു.

കുറെ നല്ല ഓഫറുകള്‍ തെലുങ്കില്‍ നിന്നും ലഭിക്കുന്നുണ്ട് അതുകൊണ്ട് ഇനി സമയം വൈകിക്കാനില്ലെന്നുമാണ് താരം പറയുന്നത്. ഷംന മിനിസ്‌ക്രീനിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. അമൃത ടിവിയിലെ റിയാലിറ്റി ഷോയായ സൂപ്പര്‍ഡാന്‍സിലൂടെയാണ് ഷംന മലയാളികളുടെ താരമായി മാറിയത്. മലയാളത്തില്‍ അത്രക്ക് ക്ലച്ചുപിടിക്കാന്‍ താരത്തിന് കഴിഞ്ഞില്ലെങ്കിലും തമിഴിലും തെലുങ്കിലും സൂപ്പര്‍ താരമായി മാറാന്‍ ഷംനയ്ക്ക് കഴിഞ്ഞു.

English summary
Actress Shamna Kasim aka Poorna is already a few films old in Telugu and is now taking pains to learn the language, what with a handful of films in Tollywood lined up this year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam