»   » ഷംന തേടുന്നത് കണ്ണൂരില്‍ നിന്നുള്ള സുല്‍ത്താനെ

ഷംന തേടുന്നത് കണ്ണൂരില്‍ നിന്നുള്ള സുല്‍ത്താനെ

Posted By:
Subscribe to Filmibeat Malayalam
Shamna Kasim
ചട്ടക്കാരിയിലെ ജൂലിയെ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തിയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷംന കാസിം. കണ്ണൂര്‍ക്കാരിയല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമയില്‍ എത്തുകയില്ലായിരുന്നുവെന്നാണ് ഷംന പറയുന്നത്. തന്റെ നാടായ കണ്ണൂരിനെയാണ് ഏറെയിഷ്ടമെന്ന് പറയുന്ന ഷംന തനിക്ക് അവിടെ നിന്നുള്ള ഒരാളെ തന്നെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും വെളിപ്പെടുത്തുന്നു.

മൂന്ന് നാല് വര്‍ഷത്തേയ്ക്ക് വിവാഹത്തെ പറ്റി ചിന്തിക്കുന്നേയില്ല. കുറേ നല്ല സിനിമകളുടെ ഭാഗമാവണം എന്നാണ് ആഗ്രഹം. ഇതിനിടയില്‍ വിവാഹവും പ്രണയവും ഒന്നുമില്ല. വീട്ടുകാരെ എതിര്‍ത്തു കൊണ്ട് ഒന്നും ചെയ്യില്ല. മൊഞ്ചത്തികളുടേയും മൊഞ്ചമാരുടേയും കേന്ദ്രമായ കണ്ണൂരില്‍ നിന്ന് തനിക്കൊരു മൊഞ്ചന്‍ വരികയാണെങ്കില്‍ സന്തോഷമെന്നും ഷംന 'മാതൃഭൂമി'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇംഗ്ലീഷില്‍ ബിരുദമെടുത്ത ഷംന ഡാന്‍സ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചട്ടക്കാരിയ്ക്ക് ശേഷം ഷംനയെ തേടി മലയാളത്തില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ എത്തുന്നു. ഒരു തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിയ്ക്കുന്ന ഷംന മലയാളത്തില്‍ നിന്ന് ഇനിയും തന്നെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ്.

English summary
Shamna Kasim has no plan to marry soon. But she shares her concepts about marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam