Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയത്തിന്റെ ഹൃദയമിടിപ്പുകളുമായി ഖല്‍ബ്! ഷെയ്ന് നിഗം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് എന്നീ ചിത്രങ്ങളിലൂടെ ഈ വര്‍ഷം തിളങ്ങിനില്‍ക്കുന്ന താരമാണ് ഷെയിന്‍ നിഗം. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് താരം മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷെയ്ന് നിഗത്തിന്റെതായി വരുന്ന എറ്റവും പുതിയ ചിത്രമാണ് ഖല്‍ബ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍ എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇടി,മോഹന്‍ലാല്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സാജിദ് യാഹിയ ആണ് ഖല്‍ബ് സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് സിനിമ വരുന്നത്. സുഹൈല്‍ കോയയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഈദിനാണ് ഖല്‍ബ് തിയ്യേറ്ററുകളിലേക്ക് എത്തുക.
ഖല്‍ബിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന് സാജിദ് യാഹിയ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇത് എന്റെ വാപ്പയ്ക്ക്, കഴിഞ്ഞ 2 കൊല്ലമായി ഈ സ്വപ്നത്തിന്റെ പിറകേ ആയിരുന്നു. അലഞ്ഞപ്പോ തണലായിനിന്നതിനും. തളര്‍ന്നപ്പോള്‍ താങ്ങായി നിന്നതിനും. പിഴച്ചപ്പോള്‍ തിരുത്തിയതിനും. ഉള്ളിന്റെ ഉള്ളില്‍ എന്നും കരുത്തു തന്നതിനും. ഒരു നോട്ടം കൊണ്ടും, ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും. ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും. ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും ഖല്‍ബിന്റെ ആഴങ്ങളില്‍ നിന്ന് മനുഷ്യബന്ധങ്ങളുടെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെ ഒരു ചെറിയ കഥ. ഖല്‍ബ് ഈ ചെറിയ പെരുന്നാളിന്. സാജിദ് യാഹിയ കുറിച്ചു.