»   » അബിയുടെ മകന്‍ എന്നാണ് താന്‍ അറിയപ്പെടുന്നത്! വാപ്പച്ചിയെ പോലെ ആവാന്‍ തനിക്ക് കഴിയില്ലെന്ന് ഷെയിന്‍!

അബിയുടെ മകന്‍ എന്നാണ് താന്‍ അറിയപ്പെടുന്നത്! വാപ്പച്ചിയെ പോലെ ആവാന്‍ തനിക്ക് കഴിയില്ലെന്ന് ഷെയിന്‍!

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ മിമിക്രി താരമായ അബി ഇന്ന് ലോകത്തോട് വിട പറഞ്ഞ് പോയെങ്കിലും ഒരു നായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടാണ് അദ്ദേഹം പോയതെന്നാണ് എല്ലാവരും പറയുന്നത്. കുറഞ്ഞ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും പിതാവിന് നേടാന്‍ കഴിയാത്തത് നേടാന്‍ ഷെയിന്‍ നിഗം എന്ന നടന് കഴിഞ്ഞിട്ടുണ്ട്.

അബിയുടെ ആ വലിയ നഷ്ടം ദിലീപ് കാരണമായിരുന്നോ? അബി നായകനാവേണ്ട സിനിമയിലൂടെയാണ് ദിലീപ് താരമായത്!

shane-nigam

താന്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്ന ലേബിലാണ് അറിയപ്പെട്ടിരുന്നതെന്നും എല്ലാവരും വാപ്പച്ചിയെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെന്നും ഷെയിന്‍ മുമ്പൊരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു. താനും വാപ്പച്ചിയുടെ കടുത്ത ആരാധകനാണെന്നും ഷെയിന്‍ അന്ന് പറഞ്ഞിരുന്നു. വാപ്പച്ചി നേടേണ്ടതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. കുറവും കൂടുതലും എനിക്ക് തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

അമല പോള്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതാണ്! ലഡാക്കില്‍ നിന്നും ബൈക്ക് ഓടിക്കുന്ന അമലയുടെ ചിത്രങ്ങളിതാ..

നല്ലൊരു കലാകാരനായിരുന്നെങ്കിലും ഷെയിന്‍ നിഗത്തിന്റെ അച്ഛന്‍ എന്ന പേരിലും ഇപ്പോള്‍ അബി അറിയപ്പെടുന്നുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍, മകന്റെ അച്ഛന്‍ എന്നറിയപ്പെടുന്നതിലും സന്തോഷം ഒരച്ഛനും തന്റെ മകനില്‍ നിന്ന് കിട്ടാനില്ലെന്നും അബിയുടെ മരണത്തെ കുറിച്ച് ആരാധകര്‍ പറയുകയാണ്.

English summary
Shane Nigam saying about father Abi's memmories

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam