»   » മേനകയുമായി വീണ്ടുമൊരു ചിത്രം പ്രതീക്ഷിക്കാമോ?? ശങ്കര്‍ പറയുന്നത് !!

മേനകയുമായി വീണ്ടുമൊരു ചിത്രം പ്രതീക്ഷിക്കാമോ?? ശങ്കര്‍ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായിരുന്ന ശങ്കറും മേനകയും വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി ഒന്നിക്കണമെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല. എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരജോഡികള്‍ വീണ്ടും ഒരുമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. വര്‍ഷങ്ങള്‍ക്കു ശേഷവും ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ലണ്ടനില്‍ മലയാളി സംഘടനകള്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ശങ്കര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു കുടുംബ ചിത്രം ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ശങ്കര്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2015 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Menaka

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായ ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, അര്‍ച്ചന, ആരാധന, ബോയിംഗ് ബോയിംഗ്, പൂച്ചക്കൊരു മുക്കുത്തി, ഒപ്പം ഒപ്പത്തിനൊപ്പം, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ സിനിമകളിലെല്ലാം ശങ്കറും മേനകയും തകര്‍ത്ത് അഭിനയിച്ചിരുന്നു.

English summary
Shankar and Menaka back on screen together.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam