»   »  ശങ്കര്‍ മേനക കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

ശങ്കര്‍ മേനക കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയ്ക്ക് ഒരോകാലത്തും ഹിറ്റ് പ്രണയജോഡികള്‍ ഉണ്ടായിരുന്നു. എണ്‍പതുകളില്‍ നിറഞ്ഞു നിന്ന പ്രണയജോഡി ആയിരുന്ന ശങ്കറും മേനകയും. ഇവര്‍ വീണ്ടും ഒന്നിക്കുന്നു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിലൂടെയാണ് മേനക-ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും വരുന്നത്. മലയാളസിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയിട്ടുള്ള മേനോന്റെ പുതിയചിത്രത്തിലും പുതുമുഖ നായികയായി ദക്ഷിണ എത്തുന്നു.

-menakashankar

ഏഴു വര്‍ഷത്തിനു ശേഷം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം മേനോന്‍ തന്നെ. ഇക്കുറി സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് മേനോന്‍ തന്നെയാണ്.

മേനകയുടെ ഭര്‍ത്താവും നിര്‍മ്മാതാവും കൂടിയായ സുരേഷ് കുമാറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മേനക വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.ചിത്രത്തത്തിലെ വ്യത്യസ്തമായ വേഷം ചെയ്യാന്‍ ബാലചന്ദ്രമേനോന്‍ ക്ഷണിക്കുകയായിരുന്നു.

English summary
Shankar and Menaka will be seen together in Balachandra Menon's upcoming flick Njan Samvidhanam Cheyyum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam