»   » ന്യൂഡെല്‍ഹി 2ല്‍ മമ്മൂട്ടിയില്ല?

ന്യൂഡെല്‍ഹി 2ല്‍ മമ്മൂട്ടിയില്ല?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/shankar-ramakrishnan-joins-new-delh-sequel-2-106459.html">Next »</a></li></ul>
New Delhi
മോളിവുഡില്‍ ഇത് രണ്ടാംഭാഗങ്ങളുടെ കാലം. വമ്പന്‍ ഹിറ്റുകളുടെ ചുവടുപിടിച്ച് സിനിമാ പരമ്പരകളൊരുക്കുന്നതില്‍ നേരത്തെ മികവുകാട്ടിയവരാണ് ഹോളിവുഡും ബോളിവുഡും. ഈ വഴിയിലേക്കാണ് മലയാള സിനിമാക്കാരും ചെന്നെത്തുന്നത്.

രണ്ടാംഭാഗങ്ങളുടെ കാര്യത്തില്‍ ഏറ്റവുമവസാനം വാര്‍ത്തകളില്‍ നിറഞ്ഞത് ന്യൂഡെല്‍ഹിയാണ്. മമ്മൂട്ടി-ജോഷി ടീമിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി എണ്ണപ്പെടുന്ന ക്ലാസിക് ത്രില്ലറിന് രണ്ടാംഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പക്ഷേ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ആ സിനിമ പൂര്‍ണതയിലെത്തിയെന്നും ഇനി അതിന് തുടര്‍ച്ച വേണ്ടെന്നും വാദിയ്ക്കുന്നവര്‍ ഏറെയുണ്ട്. എന്നാലിതെല്ലാം അവഗണിച്ച് ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗമൊരുക്കാന്‍ ഇറങ്ങിത്തിരിച്ചിരിയ്ക്കുകയാണ് ന്യൂഡെല്‍ഹിയുടെ ക്യാമറമാനായിരുന്ന ജയാനന്‍ വിന്‍സെന്റ്.

ഇരുപത്തിയഞ്ച് വര്‍ഷം റിലീസായ ന്യൂഡെല്‍ഹി മലയാളത്തിലെ ഏറ്റവം സാങ്കേതിത്തികവുള്ള സിനിമകളുടെ ഗണത്തിലാണ് എന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഭാഗമൊരുക്കുമ്പോള്‍ ആദ്യത്തെതിനേക്കാള്‍ മികച്ചതാവാണം ചിത്രമെന്ന് ജയാനന്‍ വിന്‍സെന്റിന് നിര്‍ബന്ധമുണ്ട്.

ന്യൂഡെല്‍ഹിയുടെ തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിനെ തന്നെയായിരുന്നു രണ്ടാംഭാഗത്തിന്റെ രചന നിര്‍വഹിയ്ക്കാനും ജയാനന്‍ സമീപിച്ചത്. എന്നാല്‍ ഡെന്നീസ് അതിന് തയാറായില്ല. ന്യൂഡെല്‍ഹി തന്നെ ഒരു കൈവിട്ട കളിയായിരുന്നു. രണ്ടാംഭാഗം അതിലും സാഹസികമാണ്. എന്റെ അഭിപ്രായത്തില്‍ ന്യൂഡെല്‍ഹിയുടെ കഥ പൂര്‍ണമായിക്കഴിഞ്ഞു. ഒരു രണ്ടാംഭാഗത്തിന്റെ ആവശ്യകത ഇല്ലെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാനത് ചെയ്‌തേനെ-ന്യൂഡെല്‍ഹിയുടെ രണ്ടാംഭാഗത്തെക്കുറിച്ച്് ഡെന്നീസ് ജോസഫിന്റെ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു.

ഈ തിരിച്ചടിയില്‍ നിരാശനവാതെ പ്രൊജക്ടുമായി മുന്നോട്ടു പോകാനാണ് ജയാനന്‍ തീരുമാനിച്ചത്. ഒരു സിനിമയെടുക്കുകയെന്നത് റിസ്‌ക്ക് തന്നെയാണ്. രണ്ടാംഭാഗമാവുമ്പോള്‍ അതേറും. പ്രതീക്ഷകള്‍ തന്നെയാണ് ഇവിടെ വെല്ലുവിളിയാവുന്നതെന്ന് ജയാനന്‍ ചൂണ്ടിക്കാട്ടുന്നു. ഡെന്നീസ് ജോസഫ് കൈവിട്ടതോടെ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തിന്റെ സഹായമാണ് ജയാനന്‍ തേടിയിരിക്കുന്നത്.
അടുത്ത പേജില്‍
ന്യൂഡെല്‍ഹിയ്‌ക്കൊപ്പം ശങ്കര്‍ രാമകൃഷ്ണനും

<ul id="pagination-digg"><li class="next"><a href="/news/shankar-ramakrishnan-joins-new-delh-sequel-2-106459.html">Next »</a></li></ul>
English summary
After a gap of 25 years, Malayalam super-hit film New Delhi which pitchforked actor Mammootty to fame for his character, GK, is set to see a sequel with the actor playing the lead role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam