»   » ഏദന്‍ പൂവേ കണ്‍മണി പാടി ശാന്തി കൃഷ്ണ: വീഡിയോ കാണാം

ഏദന്‍ പൂവേ കണ്‍മണി പാടി ശാന്തി കൃഷ്ണ: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

നിദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് ശാന്തികൃഷ്ണ.തുടര്‍ന്നങ്ങോട്ട് മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തി അഭിനയിച്ചിരുന്നു. 1994ല്‍ സവിധം എന്ന ചിത്രത്തിലെ പ്രകടനത്തിന് അവര്‍ക്ക് മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

shanthi krishna

വിഷ്ണുലോകം, എന്നും നന്മകള്‍, ചെങ്കോല്‍, പരിണയം പിന്‍ഗാമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശാന്തി ശ്രേദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടി 23 വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണയുടെ തിരിച്ചുവരവ്.

shanthi krishna

ശാന്തിയുടെ അടുത്ത ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രമാണ്. ചിത്രത്തില്‍ രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ശാന്തി പാടിയ 'ഏദന്‍ പൂവേ കണ്‍മണി'എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അമ്മയ്ക്കും മകനുമിടയിലുളള സ്‌നേഹമാണ് പാട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത്. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ അദിഥി രവിയാണ് നായികയാവുന്നത്. ഇന്നസെന്റ്, സലീകുമാര്‍,രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൗബിന്‍ ഷാഹിര്‍,അജുവര്‍ഗീസ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദിലീഷ് പോത്തന്‍ പരിചയപ്പെടുത്തിയ ആ ഉണ്ടകണ്ണി, ഇപ്പോള്‍ ദേ സംവിധായികയുമായി! നിമിഷ സജയന്‍ സൂപ്പറാണ്

English summary
Shanthi krishna's song in kuttanadan marpappa movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam