»   » റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയ ഗിരിരാജന്‍ കോഴി ഇനി മുതല്‍ ബിഎംഡബ്ല്യൂ കാറില്‍ പറക്കും

റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയ ഗിരിരാജന്‍ കോഴി ഇനി മുതല്‍ ബിഎംഡബ്ല്യൂ കാറില്‍ പറക്കും

By: Teresa John
Subscribe to Filmibeat Malayalam

പ്രേമം എന്ന സിനിമയിലെ ഗിരിരാജന്‍ കോഴിയെ ആരും മറക്കാന്‍ വഴിയില്ല. റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയ രാജകുമാരന്റെ ഒറ്റ രംഗത്തിലുടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിയ ഷറഫുദീന്‍ പിന്നീട് നിരവധി സിനിമകളില്‍ കോമഡി കഥാപാത്രമായി അഭിനയിച്ചിരുന്നു.

ആഡംബര കാറുകള്‍ സ്വന്തമാക്കിയ പ്രമുഖ താരങ്ങളുടെ കൂടെ ഇനി ഷറഫുദീന്റെ പേരും ഉണ്ടാവും. ബിഎംഡബ്ല്യൂ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ എഡിഷനാണ് ഷറഫുദീന്‍ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോ ക്രാഫ്റ്റില്‍ നിന്നാണ് താരം കാര്‍ വാങ്ങിയിരിക്കുന്നത്.

42-47 ലക്ഷം രൂപയാണ് കാറിന്റെ വില. താന്‍ പുതിയ കാര്‍ വാങ്ങിയ ചിത്രമടക്കം ഷറഫുദീന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുയാണ്. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് താരം കാര്‍ വാങ്ങാന്‍ എത്തിയിരിക്കുന്നത്.

English summary
Sharaf u dheen Bought New BMW
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam