»   » ഷാരൂഖ് ഖാന്‍ ആനന്ദ ലഹരിയില്‍

ഷാരൂഖ് ഖാന്‍ ആനന്ദ ലഹരിയില്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്‍ ആനന്ദ ലഹരിയിലാണ്. പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസിനെക്കുറിച്ച് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ കേട്ടാല്‍ ഷാരൂഖ് ആനന്ദത്തിലാറാടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഈദ് ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിയ്ക്കുകയാണ്. പെയ്ഡ് പ്രിവ്യൂവിന്റെ കാര്യത്തില്‍ അമീര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് കുറിച്ച റെക്കോര്‍ഡാണ് ചെന്നൈ എക്പ്രസ് തകര്‍ത്തിരിക്കുന്നത്.

ഒറ്റദിന കളക്ഷനില്‍ സല്‍മാന്‍ ഖാന്റെ ഏക് ഥാ ടൈഗറിന്റെ റെക്കോര്‍ഡും എക്‌സ്പ്രസ് മറികടന്നുകഴിഞ്ഞു. ഒറ്റദിന കളക്ഷനില്‍ 31.25കോടിയുടെ കളക്ഷന്‍ റെക്കോര്‍ഡായിരുന്നു ഏക് ഥാ ടൈഗറിന്റേത്, ചെന്നൈ എക്‌സ്പ്രസ് ഒറ്റദിനത്തില്‍ 33കോടിരൂപയിലേറെ നേടിയാണ് റെക്കോര്‍ഡ് തിരുത്തിയിരിക്കുന്നത്.

chennai-express

തന്റെ സന്തോഷംവും ആകാംഷയും അവസാനിയ്ക്കുന്നില്ലെന്നുമാണ് ഈ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളോട് ഷാരൂഖ് പ്രതികരിക്കുന്നത്. ചിത്രം വിജയമാണെന്ന് അറിഞ്ഞതോടെ ഷാരൂഖും സംവിധായകന്‍ രോഹിത് ഷെട്ടിയും ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ താന്‍ സന്തോഷവാനാണെന്നും കൂടുതല്‍ എന്തെങ്കിലും പറയുന്നത് മൂന്നോ നാലോ ദിവസം കഴിഞ്ഞുമാത്രമേ ഉള്ളുവെന്നുമാണ് കിങ് ഖാന്‍ പറയുന്നത്.

ചിത്രം വിജയമാണെന്ന് അറിയുന്നത് മനോഹരമായ അനുഭവമാണ്. കളക്ഷന്‍ കണക്കുകളുടെ കാര്യത്തില്‍ ചിത്രത്തിന്റെ ഗതി എന്തായിരിക്കുമെന്നകാര്യം എനിയ്ക്കിപ്പോള്‍ പറയാന്‍ കഴിയില്ല, അതിന് നമുക്ക് കാത്തിരിക്കാം. ഇതുവരെ ഉണ്ടായ കളക്ഷന്‍ സംബന്ധിച്ചുതന്നെ എനിയ്ക്ക് വ്യക്തമായ വിവരമില്ല. പൊതുവേ വന്‍ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ ഞാന്‍ മൂന്നോ നാലോ ദിവസം വരെ അതിന്റെ ഗതിയെന്താണെന്ന് അറിയാനായി കാത്തിരിക്കാറുണ്ട്- ഷാരൂഖ് പറഞ്ഞു.

English summary
Bollywood superstar Shah Rukh Khan says he can't stop smiling thanks to the overwhelming response to the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam