»   » ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് എന്നേ പിറന്നു

ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് എന്നേ പിറന്നു

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ കാത്തുകാത്തിരുന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്‍ വീണ്ടും അച്ഛനായി. നേരത്തേ വാര്‍ത്തകള്‍ വന്നതുപോലെ ഷാരൂഖിന്റെ മുന്നാം കണ്‍മണി ആണ്‍കുഞ്ഞുതന്നെയാണ്. കുഞ്ഞിപ്പോള്‍ അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മന്നാത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 27ന് മുംബൈയിലെ മസ്രാണി ആശുപത്രിയിലാണത്രേ കുഞ്ഞ് പിറന്നത്. മുംബൈ മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എട്ടാം മാസത്തിലാണ് കുഞ്ഞു പിറന്നിരിക്കുന്നത്. ജനനസമയത്ത് 1.5 കിലോ ഭാരമേ കുഞ്ഞിനുണ്ടായിരുന്നുള്ളു. പ്രസവശേഷം നാനാവതി ആശുപത്രിയിലും ബീച്ച ്കാന്‍ഡി ആശുപത്രിയിലുമായി ഒരു മാസത്തോളം ചികിത്സകള്‍ കഴിഞ്ഞശേഷമാണ് കുഞ്ഞിനെ ഷാരൂഖിന്റേ വീട്ടിലേയ്ക്ക് കൊണ്ടുവന്നത്.

Sharukh and wife Gauri Khan

ഓരോ ആശുപത്രിയിലും നടക്കുന്ന ജനനങ്ങള്‍ നഗരത്തിലെ ഭരണകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇങ്ങനെയാണ് ഷാരൂഖിന് കുഞ്ഞുപിറന്നകാര്യം മുനിസിപ്പാലിറ്റി അധികൃതര്‍ അറിഞ്ഞത്.

ഗര്‍ഭത്തിലിരുന്ന സമയത്ത് ഷാരൂഖ് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയൊന്നുമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. അന്ധേരിയില്‍ താമസിക്കുന്ന ഒരു യുവതിയാണ് ഷാരൂഖിന് വേണ്ടി കുഞ്ഞിനെ പ്രസവിച്ച് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഗൗരിയുടെ സഹോദരന്റെ ഭാര്യ നമിത ചിബ്ബറാണ് ഗൗരിയ്ക്കും ഖാനുമായി കുഞ്ഞിനെ പ്രസവിച്ച് നല്‍കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
Sharukh and wife Gauri Khan have become proud parents of a third baby, a boy, via a surrogate mother

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam