»   » ഐപിഎല്‍ വേദിയില്‍ ഷാരുഖിനൊപ്പം തിളങ്ങി സിവ ധോണി: ചിത്രങ്ങള്‍ വൈറല്‍! കാണൂ

ഐപിഎല്‍ വേദിയില്‍ ഷാരുഖിനൊപ്പം തിളങ്ങി സിവ ധോണി: ചിത്രങ്ങള്‍ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരചക്രവര്‍ത്തിമാരിലൊരാളാണ് ഷാരൂഖ് ഖാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ഷാരൂഖ്. ബോളിവുഡിലെ റൊമാന്റിക്ക് ഹീറോ ആയാണ് ഷാരൂഖ് അറിയപ്പെടുന്നത്. കരിയറിന്റെ തുടക്കത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് പ്രണയ ചിത്രങ്ങളില്‍ ഷാരൂഖ് അഭിനയിച്ചിരുന്നു. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രമാണ് ഷാരുഖിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്.

തന്റെ മകന്‍ ആരാകണമെന്നുളള ആഗ്രഹം വെളിപ്പെടുത്തി കരീന കപൂര്‍! കാണാം

സിനിമയിലെന്ന പോലെ മറ്റു രംഗങ്ങളിലും ഷാരൂഖ് സജീവ സാന്നിധ്യമാകാറുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഷാരൂഖിന്റെ ഉടമസ്ഥതിയിലുളള ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്തയുടെ മല്‍സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എല്ലാം തന്നെയും ഷാരുഖ് ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി വേദികളില്‍ എത്താറുണ്ട്. അടുത്തിടെ ഷാരൂഖിനൊപ്പം മകള്‍ സുഹാനയും മകന്‍ അബ്‌റാമും എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

shah rukh khan

ഷാരൂഖും സുഹാനയുമൊന്നിച്ചുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. ഷാരൂഖിന് നല്‍കുന്നത്ര സ്വീകാര്യത മാധ്യമങ്ങള്‍ സുഹാനയ്ക്കും പല സമയങ്ങളിലും നല്‍കാറുണ്ട്. സുഹാനയുടെ സിനിമാ പ്രവേശനം സംബന്ധിച്ചുളള ചോദ്യവുമായാണ് മാധ്യമങ്ങള്‍ അവരുടെ പുറകെ കൂടിയിരുന്നത്. കഴിഞ്ഞ ദിവസത്തെ ഐപിഎല്‍ വേദിയില്‍ ഷാരൂഖിനൊപ്പം തിളങ്ങിയിരുന്നത് ധോണിയുടെ മകള്‍ സിവയായിരുന്നു.

shahrukh-ziva

സിവയ്‌ക്കൊപ്പമുളള ഷാരുഖിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് കിംഗ് ഖാനൊപ്പമുളള സിവയുടെ ക്യൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഷാരൂഖിനൊപ്പം കുസൃതി കാണിക്കുന്ന സിവയുടെ ചിത്രങ്ങളാണ് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും സിവ ധോണി ഇന്റര്‍നെറ്റില്‍ താരമായി മാറിയിരുന്നു.

Ziva baby with king khan

A post shared by Sakshi Singh Rawat FC (@sakshidhoniunited) on Apr 10, 2018 at 12:39pm PDT

സിവയുടെ വിശേഷങ്ങളും കുസൃതി കാണിക്കുന്ന വീഡിയോകളും പുറത്തിറങ്ങുന്നതിനായി എല്ലാവരും ആകാംഷയോടെ കാത്തിരിക്കാറുണ്ട്. സിവ പാടിയ മലയാളം പാട്ടായിരുന്നു അടുത്തിടെ സമുഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്.മോഹന്‍ലാല്‍ നായകനായി എത്തിയ അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴൈ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടായിരുന്നു സിവ അന്നു പാടിയിരുന്നത്.

ദിലീപ് ചിത്രം ത്രീഡിയിലൊരുക്കാന്‍ 2.0 ടീമെത്തുന്നു: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

പുരസ്‌കാര വേദിയില്‍ ആരാധകരെ ഞെട്ടിച്ച് പ്രണവിന്റെ ഡ്യൂപ്പ്! വീഡിയോ വൈറല്‍! കാണൂ

English summary
sharukh khan shared some candid moments with ziva dhoni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X