»   » മമ്മൂട്ടിയെ കണ്ടപ്പോള്‍ പേടി തോന്നി, പക്ഷേ മോഹന്‍ലാലിനെ കണ്ടപ്പോള്‍, ഷീലു എബ്രഹാം പറയുന്നു

മമ്മൂട്ടിയെ കണ്ടപ്പോള്‍ പേടി തോന്നി, പക്ഷേ മോഹന്‍ലാലിനെ കണ്ടപ്പോള്‍, ഷീലു എബ്രഹാം പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ താരരാജകന്മാര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വച്ച് നടി ഷീലു എബ്രഹാം. മമ്മൂട്ടിയെ ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ പേടി തോന്നിയെന്ന് ഷീലു എബ്രഹാം പറയുന്നു.

പുതിയ നിയമത്തില്‍ പോലീസ് വേഷം അവതരിപ്പിച്ചപ്പോള്‍ കഥാപാത്രം മികച്ചതാക്കാന്‍ മമ്മൂക്ക കുറെ നല്ല ടിപ്‌സൊക്കെ പറഞ്ഞു തന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മമ്മൂക്കയോടുള്ള പേടി മാറിയെന്നും ഷീലു എബ്രഹാം പറയുന്നു.

mammootty-mohanlal

അതേ സമയം മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോള്‍ പേടി ഒന്നും തോന്നിയില്ല. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണെന്ന് പോലും തോന്നിയല്ലെന്ന് ഷീലു എബ്രഹാം പറയുന്നു.

കനല്‍ എന്ന ചിത്രത്തിലാണ് ഷീലു എബ്രഹാം മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം പോസിറ്റീവ് വൈബ്‌സ് ലഭിച്ചെന്നും നടി പറയുന്നു. മംഗ്ലീഷ്, പുതിയ നിയമം എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.

English summary
Sheelu Abraham about Mammootty and Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam