»   » മമ്മൂട്ടിയുടെ കൂട്ടുകാരനായി 'തടിയന്‍'

മമ്മൂട്ടിയുടെ കൂട്ടുകാരനായി 'തടിയന്‍'

Posted By:
Subscribe to Filmibeat Malayalam

ഡാ തടിയാ എന്ന ആഷിക് അബു ചിത്രത്തിലെ നായകന്‍ പതിവ് നായകസങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്നൊരു ചിത്രമായിരുന്നു. ചിത്രത്തിലെ ടൈറ്റില്‍ പോലെതന്നെ തടിച്ച നായകനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ തടിയനെ അവതരിപ്പിച്ച ശേഖര്‍ മേനോന് കൈ നിറയെ ചിത്രങ്ങളുണ്ട്. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന മമ്മൂട്ടിച്ചിത്രമാണ് അവസാനമായി ശേഖറിന് ക്ഷണം ലഭിച്ചിരിക്കുന്ന ചിത്രം.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെന്ന ജര്‍മ്മന്‍ മലയാളിയുടെ കേരളത്തിലെ സുഹൃത്തായിട്ടാണ് ശേഖര്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയെപ്പോലെയുള്ള ഒരുനടനൊപ്പം അഭിനയിക്കാന്‍ സാധിയ്ക്കുന്നത് വലിയ ഭാഗ്യമാണെന്നാണ് ശേഖര്‍ പറയുന്നത്.

Shekhar Menon, Mammootty

വളരെ അപ്രതീക്ഷിതമായിട്ടാണ് താന്‍ സിനിമാലോകത്ത് എത്തിയതെന്നും ഡാ തടിയായ്ക്കുശേഷം അവസരങ്ങള്‍ ലഭിയ്ക്കുമെന്ന് താന്‍ കരുതിയതല്ലെന്നും ശേഖര്‍ പറയുന്നു. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്താനായി തന്റെ സുഹൃത്തുക്കള്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും താരം പറയുന്നു.

ജയരാജ് സംവിധാനം ചെയ്യുന്ന കാമല്‍ സഫാരിയെന്ന ചിത്രത്തിലും ശേഖര്‍ അഭിനയിക്കുന്നുണ്ട്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ നായകന്റെ കൂട്ടുകാരില്‍ ഒരാളായിട്ടാണ് ശേഖര്‍ അഭിനയിക്കുന്നത്. തുടക്കക്കാരനായ തനിയ്ക്ക് രഞ്ജിത്ത്, ജയരാജ് എന്നിവരെപ്പോലെയുള്ള മികച്ച സംവിധായകരില്‍ നിന്നും അവസരം ലഭിച്ചത് കരിയറിലെ ഭാഗ്യങ്ങളാണെന്നും താരം പറയുന്നു.

English summary
Da Thadiya fame Shekhan Menon to act as Mammootty's firiend in Ranjith's Kadal Kadannoru Mathukutty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam