»   » അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ തന്നെ, ഉറപ്പ്! ഷെര്‍ലക് ടോംസ് കളക്ഷന്‍ തെളിവ്...

അടുത്ത ജനപ്രിയന്‍ ബിജു മേനോന്‍ തന്നെ, ഉറപ്പ്! ഷെര്‍ലക് ടോംസ് കളക്ഷന്‍ തെളിവ്...

By: Karthi
Subscribe to Filmibeat Malayalam

പൂജ റിലീസുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് രാമലീലയായിരുന്നു. റിലീസിന് മുമ്പും റിലീസിന് ശേഷവും അത് തന്നെയായിരുന്നു അവസ്ഥ. ഇതിനൊപ്പം തിയറ്ററിലെത്തിയ മറ്റ് ചിത്രങ്ങള്‍ രാമലീല തരംഗത്തില്‍ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!

പുലിമുരുകന് വെല്ലുവിളിയാകില്ല വില്ലന്‍! ആദ്യ ഷോയുടെ സമയവും തീരുമാനിച്ചു... ഏട്ടന്‍ റെഡി!

എന്നാല്‍ വലിയ ആരവങ്ങളില്ലാതെ എത്തി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ഷെര്‍ലക് ടോംസ്. നായകനായി മാറിയതിന് ശേഷം പ്രേക്ഷകരെ നിരാശരാക്കാത്താത്ത ബിജു മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത.

മോശമല്ലാത്ത തുടക്കം

പ്രി പബ്ലിസിറ്റി ബഹളങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്ന ഷെര്‍ലക് ടോംസ് തിയറ്ററിലേക്ക് എത്തിയത്. മാസ് റിലീസ് അല്ലാതിരുന്നിട്ടും 1.16 കോടി ആദ്യ ചിത്രം നേടി. കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത.

12 ദിവസത്തെ കളക്ഷന്‍

തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം 12 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് 7.06 കോടിയാണ്. പുതിയ റിലീസുകള്‍ എത്തുന്നതോടെ ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുറവ് നേരിട്ടേക്കും.

ആദ്യ വാരം തകര്‍ത്തു

ആദ്യത്തെ നാല് ദിവസം കൊണ്ട് ചിത്രം നേടിയത് 3.58 കോടി രൂപയാണ്. ആദ്യ വാരം പിന്നിട്ടപ്പോള്‍ 5.53 കോടിയാണ് ചിത്രം നേടിയത്. തുടക്കത്തിലുണ്ടായിരുന്ന കളക്ഷന്‍ അതുപോലെ നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.

ജനപ്രിയ നായകനായി ബിജു മേനോന്‍

കുടുംബ പ്രേക്ഷകര്‍ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന നിലവാരത്തിലേക്ക് ബിജു മേനോന്‍ ചിത്രങ്ങള്‍ വളരുന്ന കാഴ്ചയാണ് സമീപ കാലത്ത് കാണാന്‍ സാധിച്ചത്. ഷെര്‍ലക് ടോംസും അത് സാക്ഷ്യപ്പെടുത്തുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം

ദിലീപ് നായകനായി എത്തിയ ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ ബിജു മേനോന് ബ്രേക്ക് നല്‍കി ഷാഫി ഇക്കുറി കുടുംബ പ്രേക്ഷകരുടെ താരമാക്കി ബിജു മേനോനെ മാറ്റി.

ചിരിയും കാര്യവും

പ്രേക്ഷകരെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന ഷാഫി ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഷെര്‍ലക് ടോംസും. നിറയെ ചിരിക്കാനുള്ള വയ്ക്കൊപ്പം സസ്പെന്‍സും ഒളിപ്പിക്കുന്ന ചിത്രം ഭാര്യ ഭര്‍ത്തൃ ബന്ധത്തേയും പ്രേക്ഷകര്‍ക്ക് വരച്ച് കാണിക്കുന്നു.

നജിം കോയയും സച്ചിയും

നജീം കോയയുടെ കഥയ്ക്ക് ഷാഫിയും സച്ചിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം എഴുതിയിരിക്കുന്നത് സച്ചിയാണ്. ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഷെര്‍ലക് ടോംസ്.

English summary
Sherlock Toms 12 days Kerala Gross collection is 7.06 crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam