twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമലീലയും വമ്പന്‍ റിലീസുകളും തളര്‍ത്തിയില്ല, ഷെര്‍ലക് ടോംസിന് ബോക്‌സ് ഓഫീസില്‍ നേട്ടം...

    By Jince K Benny
    |

    ബിജു മേനോന്‍ നായകനായി എത്തിയ ഷാഫി ചിത്രമായിരുന്നു ഷെര്‍ലക് ടോംസ്. സെപ്തംബര്‍ 29ന് പൂജ റിലീസായി എത്തിയ ചിത്രം പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

    സിനിമ സംവിധായകന്റെ കലയാണ് എന്ന് തെളിയിച്ച സംവിധായകന്‍, ന്യൂജന്‍ സംവിധായകര്‍ക്കൊരു പാഠപുസ്തകം ഐവി ശശി...സിനിമ സംവിധായകന്റെ കലയാണ് എന്ന് തെളിയിച്ച സംവിധായകന്‍, ന്യൂജന്‍ സംവിധായകര്‍ക്കൊരു പാഠപുസ്തകം ഐവി ശശി...

    മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍! മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍!

    രാമലീല, ഉദാഹരണം സുജാത, തരംഗം എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ഷെര്‍ലക് ടോംസ് പ്രദര്‍ശനത്തിന് എത്തിയത്. രാമലീലയുടെ വമ്പന്‍ റിലീസും പിന്നാലെ എത്തിയ വന്‍ ചിത്രങ്ങളും ഷെര്‍ലക് ടോംസിനെ ബോക്‌സ് ഓഫീസില്‍ തളര്‍ത്തിയില്ല.

    മികച്ച ഓപ്പണിംഗ്

    മികച്ച ഓപ്പണിംഗ്

    മലയാളക്കരയില്‍ തരംഗം സൃഷ്ടിച്ച് പ്രദര്‍ശനത്തിന് എത്തിയ രാമലീലയ്ക്ക് പിന്നാലെ എത്തിയ ഷെര്‍ലക് ടോംസിന്റെ ആദ്യ ദിനം നിരാശപ്പെടുത്തിയില്ല. ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.

    ആദ്യവാരവും മോശമാക്കിയില്ല

    ആദ്യവാരവും മോശമാക്കിയില്ല

    പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ ചിത്രം മികച്ച ആദ്യ വാര കളക്ഷന്‍ കാഴ്ചവച്ചു. കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി പിന്നിടാന്‍ ചിത്രത്തിന് സാധിച്ചു. രാമലീല തരംഗത്തിനിടെയായിരുന്നു ആഘോഷങ്ങളില്ലാതെ എത്തിയ ഈ ചിത്രത്തിന്റെ നേട്ടം.

    22 ദിവസത്തെ കളക്ഷന്‍

    22 ദിവസത്തെ കളക്ഷന്‍

    രാമലീലയ്ക്ക് ശേഷം വമ്പന്‍ റിലീസായി മേര്‍സല്‍ എത്തി. ഒപ്പമെത്തിയ മറ്റ് ചിത്രങ്ങള്‍ക്ക് തിയറ്റര്‍ നഷ്ടപ്പെട്ടപ്പോഴും പ്രധാന സെന്ററുകളില്‍ ഷെര്‍ലക് ടോംസിന്റെ പ്രദര്‍ശനം തുടര്‍ന്നും 9.19 കോടിയാണ് 22 ദിവസം കൊണ്ട് ചിത്രം നേടിയത്.

    ഈ വര്‍ഷത്തെ വലിയ വിജയം

    ഈ വര്‍ഷത്തെ വലിയ വിജയം

    രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്റെ ഈ വര്‍ഷത്തെ വലിയ വിജയമായി മാറുകയാണ് ഷെര്‍ലക് ടോംസ്. വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു ഈ രണ്ട് ചിത്രങ്ങളും തിയറ്ററിലേക്ക് എത്തിയത്.

    ഷാഫി ചിത്രം

    ഷാഫി ചിത്രം

    ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന്് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ ബിജു മേനോന് വലിയൊരു ബ്രേക്ക് കൊടുത്തത് ഷാഫി ആയിരുന്നു.

    കൂട്ടുകെട്ടിന്റെ വിജയം

    കൂട്ടുകെട്ടിന്റെ വിജയം

    ഷാഫി, ബിജു മേനോന്‍, സച്ചി ഈ കൂട്ടുകെട്ടിന്റെ വിജയം കൂടെയായിരുന്നു ഷെര്‍ലക് ടോംസ്. ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും സച്ചിയും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍ സച്ചിക്കൊപ്പം ഒന്നിക്കുന്ന ചിത്രം കൂടെയായിരുന്നു ഇത്.

    ബിജു മേനോന്‍ എന്ന ഘടകം

    ബിജു മേനോന്‍ എന്ന ഘടകം

    ഷെര്‍ലക് ടോംസ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന ഘടകമായത് ബിജു മേനോന്‍ എന്ന നടന്‍ തന്നെയാണ്. ദ്വയാര്‍ത്ഥ കോമഡികളോ മുഷിപ്പിക്കലോ ഇല്ലാത്ത ചിത്രം കുടുംബ പ്രേക്ഷകരേയും ആകര്‍ഷിച്ചു. ബിജു മേനോന്‍ എന്ന നടനില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ് ഷെര്‍ലക് ടോംസിന്റെ വിജയം.

    English summary
    Sherlock Toms has managed to fetch approximately 9.19 Crores from 22 days of its run at the Kerala box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X