»   » ഷെര്‍ലക് ടോംസ് അടിവരയിടുന്നു, മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ബിജു മേനോന്‍ തന്നെ! ഇത് തള്ളല്ല!

ഷെര്‍ലക് ടോംസ് അടിവരയിടുന്നു, മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ബിജു മേനോന്‍ തന്നെ! ഇത് തള്ളല്ല!

Posted By:
Subscribe to Filmibeat Malayalam

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാഫി സംവിധാനം സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രം പൂജ റിലീസായി സെപ്തംബര്‍ 29നായിരുന്നു തിയറ്ററിലേക്ക് എത്തിയത്. രാമലീല തംരഗത്തിനിടയിലും മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചു.

സംവിധായകന് വേണ്ടതെല്ലാം മോഹന്‍ലാല്‍ ചെയ്യും, രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ പറഞ്ഞാലോ?

സഹോദരന്റെ കരുതലുമായി നസ്രിയക്കൊപ്പം പൃഥ്വിരാജ് ഊട്ടിയിലെ തട്ടുകടയില്‍!!! ചിത്രങ്ങള്‍ വൈറല്‍!

കുടുംബ പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം കേരള ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം അവസാനിപ്പിച്ച ഷെര്‍ലക് ടോംസിന്റെ കേരളത്തിലെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

മോശമല്ലാത്ത ആദ്യ ദിനം

വന്‍ ചിത്രങ്ങള്‍ തിയറ്ററില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് റിലീസിനെത്തിയ ഷെര്‍ലക് ടോംസിന് ഒരു ബിജു മേനോന്‍ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നൂറോളം തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് ഒരു കോടിക്ക് മുകളില്‍ ആദ്യ ദിന കളക്ഷന്‍ ലഭിച്ചു.

ആദ്യവാര കളക്ഷന്‍

ആദ്യ ദിനം പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ സ്ഥിരത പുലര്‍ത്തി. വാരന്ത്യത്തില്‍ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചു. ഏഴ് ദിവസം കൊണ്ട് 5.6 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ഷെര്‍ലക് ടോംസ് നേടിയത്.

മൂന്ന് ആഴ്ച പിന്നിട്ടപ്പോള്‍

ആദ്യം വാരം പിന്നിട്ടപ്പോള്‍ തന്നെ കളക്ഷനില്‍ കാര്യമായ ഇടിവ് നേരിട്ടിരുന്നു. പുതിയ മലയാള ചിത്രങ്ങള്‍ റിലീസിനെത്തിയതോടെ പല സെന്ററുകളും ചിത്രത്തിന് നഷ്ടമായിരുന്നു. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം മുന്ന് ആഴ്ച കൊണ്ട് ഒമ്പത് കോടിയലിധികം കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചു.

ആകെ കളക്ഷന്‍

കേരളത്തിലെ പ്രധാന സെന്ററുകളില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രത്തിന്റെ ആകെ കേരള കളക്ഷനും പുറത്ത് വന്നിരിക്കുകയാണ്. പത്ത് കോടി എന്ന മാര്‍ക്ക് പിന്നിടാന്‍ ചിത്രത്തിന് സാധിച്ചു. ബിജു മേനോന്റെ കരിയറിലെ മറ്റൊരു സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ഷെര്‍ലക് ടോംസ്.

കേരളത്തിന് പുറത്ത്

ചിത്രത്തിന്റ കേരള കളക്ഷന്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് ബംഗളൂരുവില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നവംബര്‍ ഒമ്പതിന് യുഎഇ, ജിസിസി റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.

കൂട്ടുകെട്ടിന്റെ സിനിമ

ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിക്ക് വേണ്ടി സച്ചി ഒരുക്കിയ തിരക്കഥയാണ് ഷെര്‍ലക് ടോംസിന്റേത്. മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ ഷാഫി നല്‍കിയ ബ്രേക്കിന് ശേഷം ഷാഫി ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകുകയായിരുന്നു. റണ്‍ ബേബി റണ്‍ മുതല്‍ സച്ചി ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ബിജു മേനോന്‍.

English summary
Sherlock Toms has managed to cross the 10-Crore mark in its final run at the Kerala box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam