»   » യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ബിജു മേനോന്‍ തന്നെ, ആളും ആരവവുമില്ലാതെ ഷെര്‍ലക് ടോംസ് പണം വാരുന്നു!

യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ബിജു മേനോന്‍ തന്നെ, ആളും ആരവവുമില്ലാതെ ഷെര്‍ലക് ടോംസ് പണം വാരുന്നു!

By: Karthi
Subscribe to Filmibeat Malayalam

സഹതാരമായും വില്ലനായും മലയാള സിനിമയില്‍ ബിജു മേനോന്‍ നിറഞ്ഞ് നിന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ സ്വഭാവ വേഷങ്ങളില്‍ നിന്നും ഒറ്റയ്ക്ക് സിനിമയെ ബോക്‌സ് ഓഫീസില്‍ വിജയപ്പിക്കാന്‍ കഴിയുന്ന നായകനിലേക്ക് ബിജു മേനോന്‍ വളര്‍ന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ബിജു മേനോന്‍ മാറുകയായിരുന്നു.

ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍! സോളോ ആദ്യ ഇരയല്ല...

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

പ്രേക്ഷകരെ നിരാശരാക്കാത്ത ചിത്രങ്ങള്‍ ബിജു മേനോനില്‍ നിന്നും പ്രതീക്ഷിക്കാം എന്നത് തന്നെയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പൂജ റിലീസായ തിയറ്ററിലെത്തിയ ഷെര്‍ലക് ടോംസും ഇക്കാര്യത്തില്‍ ബിജു മേനോന്‍ എന്ന നടനിലുള്ള പ്രേക്ഷക പ്രതീക്ഷ തകര്‍ത്തില്ല.

മികച്ച പ്രതികരണം

രാമലീല എന്ന വന്‍ റിലീസിന് പിന്നാലെ അധികം ഒച്ചപ്പാടും ബഹളവും ഇല്ലാതെയാണ് ഷെര്‍ലക് ടോംസ് തിയറ്ററിലെത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. അത് പ്രേക്ഷകരുടെ കളക്ഷനിലും കാണാം.

മികച്ച ഓപ്പണിംഗ്

മാസ് റിലീസ് അല്ലാതിരുന്നിട്ടും മികച്ച ഒരു തുടക്കം ഷെര്‍ലക് ടോംസിന് തിയറ്ററില്‍ നിന്നും ലഭിച്ചു. നൂറോളം സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിനം നേടിയത് 1.16 കോടിയാണ്.

വാരാന്ത്യം കലക്കി

ആദ്യ നാല് ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയപ്പോള്‍ ചിത്രത്തിന് കളക്ഷനില്‍ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മികച്ച നേട്ടം കൊയ്യാനായി. നാല് ദിവസം കൊണ്ട് കേരളത്തില്‍ മാത്രം 3.58 കോടിയാണ് ചിത്രം നേടിയത്.

ആദ്യ വാരം കട്ടക്ക് നേടി

തിയറ്ററിനെ ഇളക്കി മറിച്ച് രാമലീലയും മികച്ച അഭിപ്രായവുമായി പറവയും തിയറ്ററില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ആരവങ്ങളില്ലാതെ പ്രേക്ഷകരെ നേടി ഷെര്‍ലക് ടോംസ് ബോക്‌സ് ഓഫീസ് കീഴടക്കുന്നത്. ആദ്യ വാരം 5.53 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്.

രണ്ട് വര്‍ഷത്തിന് ശേഷം

ദിലീപ് നായകനായി എത്തിയ ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെ ബിജു മേനോന് ബ്രേക്ക് നല്‍കി ഷാഫി ഇക്കുറി കുടുംബ പ്രേക്ഷകരുടെ താരമാക്കി ബിജു മേനോനെ മാറ്റി.

ചിരിയും കാര്യവും

പ്രേക്ഷകരെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന ഷാഫി ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഷെര്‍ലക് ടോംസും. നിറയെ ചിരിക്കാനുള്ള വയ്‌ക്കൊപ്പം സസ്‌പെന്‍സും ഒളിപ്പിക്കുന്ന ചിത്രം ഭാര്യ ഭര്‍ത്തൃ ബന്ധത്തേയും പ്രേക്ഷകര്‍ക്ക് വരച്ച് കാണിക്കുന്നു.

നജിം കോയയും സച്ചിയും

നജീം കോയയുടെ കഥയ്ക്ക് ഷാഫിയും സച്ചിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം എഴുതിയിരിക്കുന്നത് സച്ചിയാണ്. ചോക്ലേറ്റ്, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഷെര്‍ലക് ടോംസ്.

Biju Menon clarifying the rumors with Dileep
English summary
Sherlock Toms first week Kerala Gross collection is 5.53 crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam