»   » 'അടിച്ച് ഫിറ്റായാല്‍' മദ്യക്കുപ്പിക്ക് മുകളിലിരിക്കുമോ??? 'ബിജു മേനോന്‍' ഇരിക്കുമത്രേ!!!

'അടിച്ച് ഫിറ്റായാല്‍' മദ്യക്കുപ്പിക്ക് മുകളിലിരിക്കുമോ??? 'ബിജു മേനോന്‍' ഇരിക്കുമത്രേ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ബിജു മേനോന്‍. വെള്ളിമൂങ്ങയുടെ വിജയത്തോടെ കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്നവയായി ബിജു മേനോന്‍ സിനിമകള്‍ മാറിയിരിക്കുന്നു. ഒടുവില്‍ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. പതിവ് ബിജു മേനോന്‍ ചിത്രം പോലെ ഹാസ്യത്തിന്റെ അടമ്പടിയിലാണ് ചിത്രം ഒരുങ്ങുന്നത്. 

കരണ്‍ ജോഹര്‍ സിനിമകളില്‍ എന്തുകൊണ്ട് ആമിര്‍ ഖാന്‍ നായകനായില്ല??? കാരണം എന്താണെന്നല്ലേ...

Sherlock Toms

ഷെര്‍ലക് ടോംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുമ്പേ അറിയിച്ചതിലും നേരത്തെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മദ്യക്കുപ്പിക്ക് മുകളില്‍ ഇരിക്കുന്ന ബിജു മേനോന്റെ ചിത്രമുള്ളതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മിയ ജോര്‍ജ്ജാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയാകുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷാഫിയും, സച്ചിയും നജീം കോയയും ചേര്‍ന്നാണ്. നജീം കോയയുടേതാണ് കഥ. സംഭാഷണമൊരുക്കുന്നത് ഷാഫിയും സച്ചിയും ചേര്‍ന്നാണ്. 

ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ജോസ് എന്ന കഥാപാത്രമായിരുന്നു വില്ലന്‍ വേഷങ്ങളില്‍ നിന്നും സ്വഭാവ നടനിലേക്കും നായക കഥാപാത്രങ്ങളിലേക്കുമുള്ള ബിജു മേനോന്റെ വളര്‍ച്ചയുടെ തുടക്കം. ബാഹുബലി കേരളത്തില്‍ വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്. ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗ്ലോബല്‍ യുണൈറ്റഡ് നിര്‍മിക്കുന്ന മലയാള ചിത്രമാണ് ഷെര്‍ലക് ടോംസ്.

English summary
Biju Menon's next as a lead actor is Sherlock Toms, directed by Shafi. The first look poster of the movie has now been unveiled.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam