ശ്രേയ ഘോഷാൽ പറഞ്ഞതു ശരി തന്നെ! സൂപ്പർ സോങ്, ജീവാംശമായി താനേ നീയെന്നിൽ... വീഡിയോ കാണാം
തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്
മലയാളി അല്ലെങ്കിൽ പോലും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികയണ് ശ്രേയ ഘോഷൽ. അക്ഷര സ്പുടതയോടു കൂടി പാട്ടുകൾ മനോഹരമായി ആലപിക്കാൻ ശ്രേയയെ കഴിഞ്ഞേ മറ്റാരുമുള്ളു. നിരവധി ഹിറ്റുകളാണ് ഈ യുവഗായിക മലയാളത്തിനു സമ്മാനിച്ചിരിക്കുന്നത്.

ഇപ്പോഴിത മലയാളി പുതുമുഖ സംഗീത സംവിധായകന്റെ പാട്ടിനെ പ്രശംസിച്ച് ഗായിക രംഗത്തെത്തിയിരിക്കുകയാണ്. ടൊവിനോ നായികനാവുന്ന ചിത്രത്തിലെ മെലഡി ഗാനം പാടാനെത്തിയപ്പോഴാണ് പാട്ടിനേയും സംവിധായകനോയും വനോളം പുകഴ്ത്തിയത്. പാട്ടിനു മുന്നോടിയായി പുറത്തിറക്കിയ ടീസറിലാണ് സംഗീത സംവിധായകൻ കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറുച്ചു പറയുന്നത്. '' തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവർക്കും ഈ പാട്ട് ഇഷ്ടമാകും. ഞാൻ വല്ലാതെ ആസ്വദിച്ചാണ് ഈ ഗാനം പാടിയത്. സത്യത്തിൽ പാട്ടു പാടുന്നത് നിർത്താൻ പോലും തോന്നിയിരുന്നില്ലെന്നും ശ്രേയ പറഞ്ഞു''.
തീവണ്ടിയിലെ ഈ പാട്ടിന് ഈണം നൽകിയത് ഒരു പുതുമുഖമാണെന്നു അറിയുന്നതിൽ വളരെ അധികം സന്തോഷമുണ്ട്.. കൈലാസ് നിങ്ങൾ വളരെ മികച്ച ഒരു വർക്കാണ് ചെയ്തിരിക്കുന്നത്. കൂടാതെ വളരെ മനോഹരമായ പാട്ടാണ് എനിക്ക് നൽകിയിരിക്കുന്നത്. ഈ പാട്ട് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നുവെന്നും ശ്രേയ കൂട്ടിച്ചേർത്തു. തീവണ്ടിയിലെ ജീവാംശമായി താനേ നീയെന്നിൽ' എന്ന ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്.
പാട്ടിന്റെ വീഡിയോ കാണാം.


Click it and Unblock the Notifications











