»   » ദുല്‍ഖറിന്റെ നായിക ഹാപ്പിയാണ്

ദുല്‍ഖറിന്റെ നായിക ഹാപ്പിയാണ്

Posted By:
Subscribe to Filmibeat Malayalam
 Shikha Nair
രൂപേഷ് പീതാംബരന്റെ തീവ്രം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വേഷമിട്ട ശിഖ നായര്‍ ഹാപ്പിയാണ്. മറ്റൊന്നുമല്ല ദുല്‍ഖറിനൊപ്പം അഭിനയിക്കാനായതാണ് നടിയ്ക്ക് സന്തോഷം നല്‍കുന്നത്.

ചെന്നൈയിലായിരുന്നപ്പോഴാണ് 'തീവ്ര'ത്തിലേയ്ക്ക് രൂപേഷ് പീതാംബരന്റെ ക്ഷണം വരുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലില്‍ തന്റെ സഹോദരിയായ മേഘ്‌ന നായര്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. ദുല്‍ഖറിന്റെ 'ഇത്താത്താസ് ആന്റ് കമ്പനി'യിലെ ഒരാള്‍ മേഘ്‌നയായിരുന്നു. ദുല്‍ഖറിനൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ഷൂട്ടിങ് വേളയും രസകരമായിരുന്നു. എന്നാല്‍ ഇതിനൊപ്പം ചെറിയൊരു സങ്കടവും ശിഖയ്ക്കുണ്ട്. ചിത്രത്തിന്റെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കാനായില്ല.

യുഎഇയില്‍ പഠിച്ചു വളര്‍ന്ന ശിഖയ്ക്ക് മലയാളം അറിയാമെങ്കിലും അതിന്റേതായ സ്വാഭാവികതയോടെ സംസാരിക്കാനാവാത്തതാണ് വിനയായത്. തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ സ്വന്തമായി ഒരു ചിത്രത്തിന് ശബ്ദം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നടി.

തീവ്രത്തിന് ശേഷം ശിഖയെ തേടി ധാരാളം ഓഫറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ അല്പം കാത്തിരിക്കാനാണ് നടിയുടെ തീരുമാനം. ആദ്യം തീവ്രത്തിലെ തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് അറിയട്ടെ. അതിന് ശേഷമാവാം പുതിയ ചിത്രം എന്നാണ് ശിഖയുടെ നിലപാട്.

English summary
The new-age films in Malayalam are really interesting. But my dream is to do a really challenging role,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam