»   » ശിക്കാരിയും വീണു; സച്ചിനെപ്പോലെ മമ്മൂട്ടി

ശിക്കാരിയും വീണു; സച്ചിനെപ്പോലെ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Shikkari
സച്ചിന്‍ അവസാന സെഞ്ച്വറി നേടിയിട്ട് ഒരു വര്‍ഷം തികഞ്ഞു.. സച്ചിന്‍ സെഞ്ചുറി നേടാതെ പോയ ഒരു വര്‍ഷമെന്നും വേണമെങ്കില്‍ പറയാം. വിജയങ്ങളുടെ കാര്യത്തില്‍ സച്ചിനെക്കാള്‍ ഗതികേടിലാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ കാര്യവും. ബോക്‌സ് ഓഫീസില്‍ ഒരു ഹിറ്റിന് മമ്മൂട്ടിയുടെ കാത്തിരിപ്പ് സച്ചിന്റെ സെഞ്ചുറി പോലെ നീളുകയാണ്.

മമ്മൂട്ടിയുടെ ആദ്യ കന്നഡചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയ ശിക്കാരിയും പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡബിങ് ചിത്രമായിട്ടും കേരളത്തിലെ അറുപതോളം തീയറ്ററുകളിലാണ് ശിക്കാരി പ്രദര്‍ശനത്തിനെത്തിയത്. സൂപ്പര്‍താര ചിത്രത്തിനുള്ള ഇനീഷ്യല്‍ കക്ഷന്‍ ആദ്യദിനം ലഭിച്ചെങ്കിലും പടം നിരാശപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തിയറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിയ്ക്കുന്നത്.

രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് ശിക്കാരി പറയുന്നത്. മമ്മൂട്ടി രണ്ടു വ്യത്യസ്ത വേഷങ്ങളും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്ന് സമകാലീനലോകത്തില്‍ ജീവിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍. മറ്റൊന്ന് ഒരു സ്വാതന്ത്ര്യസമരകാലത്ത് നടക്കുന്ന കഥയില്‍ സമരസേനാനിയായും മമ്മൂട്ടി അഭിനയിച്ചിരിയ്ക്കുന്നത്.

ആദ്യപകുതിയില്‍ വലിയ പ്രശ്‌നമില്ലെങ്കിലും ചിത്രത്തിന്റെ രണ്ടാംപകുതി അമ്പേ നിരാശപ്പെടുത്തുകയാണ്. ക്ലൈമാക്‌സും പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിയ്ക്കുന്നത്. 2010 ഡിസംബര്‍ 9ന് പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടറിന് ശേഷം ഒരു വിജയം കുറിയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടില്ല.

English summary
The story is taking place during the pre-independence era as well as in the current India. Shikari is a hunt within all of us. It’s a hunt for answers for the questions of our times,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam