»   »  മലയാളത്തില്‍ കാലുറപ്പിക്കാന്‍ ദില്ലിക്കാരിയായ നടി

മലയാളത്തില്‍ കാലുറപ്പിക്കാന്‍ ദില്ലിക്കാരിയായ നടി

By: Pratheeksha
Subscribe to Filmibeat Malayalam

തെലുങ്ക് ,കന്നട ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ച നടിയാണ് ശില്‍പ്പി ശര്‍മ്മ. ദില്ലി സ്വദേശിയായ ശില്‍പ്പിയുടെ അടുത്ത ലക്ഷ്യം മോളിവുഡില്‍ കാലുറപ്പിക്കുക എന്നതാണ്. രെതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് ശില്പി.

മലയാളത്തില്‍ അഭിയിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നെന്നാണ് ശില്പി പറയുന്നത്. മികച്ച ടെക്‌നീഷ്യന്മാരടക്കം മികച്ച ടീമുകളാണ് മലയാള ചലച്ചിത്ര ഇന്‍ഡസ്ട്രിയിലെന്നും നടി പറയുന്നു. അതു കൊണ്ടാണ് മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുന്നത്.

Read more: സിദ്ദിഖ് ചിത്രത്തില്‍ സിദ്ദിഖെത്തുന്നത് പുതിയ ഗെറ്റപ്പില്‍!

shilpi-sharma-28-1

തൃശിവപേരൂര്‍ ക്ലിപ്തത്തിന്റെ ഷൂട്ടിങ് തൃശൂരിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 30 നു ശില്പി ഷൂട്ടിനായി തൃശൂരിലെത്തും. പ്രശസ്തയായ ഒരു നടിയുടെ റോളാണ് തനിക്ക് ചിത്രത്തിലെന്നു നടി പറയുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

പ്രശസ്ത നടി സെറീന വഹാബൂം ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ഇരുമി എന്നാണ് സെറീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തെലുഗു ചിത്രം ഗ്രീന്‍ സിഗ്നല്‍, കന്നഡ  ത്രീ ഡി ഹൊറര്‍ ചിത്രം ആക്രമണ എന്നിവയിലെല്ലാം ശില്പി മുഖ്യ വേഷത്തിലെത്തിയിരുന്നു.

English summary
Actress Shilpi Sharma, who has been part of projects in Telugu and Kannada industries, is all set to debut in Mollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam