»   » കൈനിറയെ ചിത്രങ്ങളുമായി ശിവകാര്‍ത്തികേയന്‍: സീമരാജയ്ക്കു ശേഷമുളള അടുത്ത ചിത്രം ഈ സംവിധായകനൊപ്പം

കൈനിറയെ ചിത്രങ്ങളുമായി ശിവകാര്‍ത്തികേയന്‍: സീമരാജയ്ക്കു ശേഷമുളള അടുത്ത ചിത്രം ഈ സംവിധായകനൊപ്പം

Written By:
Subscribe to Filmibeat Malayalam

മിനിസ്‌ക്രീനിലെ അവതാരകനില്‍ നിന്നും ബിഗ് സ്‌ക്രീനിലെ താരമായി ഉയര്‍ന്ന നടനാണ് ശിവകാര്‍ത്തികേയന്‍. മറീന എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവ വളരെ പെട്ടെന്നാണ് തമിഴകത്തെ മുന്‍നിര താരങ്ങളിലൊരാളായി മാറിയത്. പാണ്ഡിരാജ് സംവിധാനം ചെയ്ത കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രമാണ് ശിവയുടെതായി ഹിറ്റായ ആദ്യ ചിത്രം.ചിത്രത്തില്‍ വിമലും ശിവയ്‌ക്കൊപ്പം നായകവേഷത്തില്‍ എത്തിയിരുന്നു. ഈ ചിത്രത്തിന് ശേഷം ശിവയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു.

പൃഥ്വിരാജിന്റെ നായികയായ മമ്മൂട്ടി ആരാധിക പൊതുവേദിയില്‍ വെച്ച് താരത്തെ കണ്ടപ്പോള്‍? പോസ്റ്റ് വൈറല്‍!

ധനുഷിന്റെ നിര്‍മ്മാണത്തില്‍ ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത എതിര്‍ നീചല്‍ ആയിരുന്നു താരത്തിന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രം. തുടര്‍ന്ന് വരുത്തപ്പെടാത വാലിബര്‍ സംഘം, മാന്‍ കരാട്ടെ, കാക്കി സേട്ടൈ, രജനി മുരുകന്‍,റെമോ, വേലൈക്കാരന്‍ തുടങ്ങിയ ഹിറ്റുകളും ശിവയുടെ കരിയറില്‍ ഉണ്ടായി. സാമൂഹിക പ്രസക്തിയുളള ഒരു വിഷയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു എം.രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍.

shivakarthikeyan

ചിത്രത്തില്‍ ശിവയ്‌ക്കൊപ്പം ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.രണ്ടു പേരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരുന്നത്. വേലൈക്കാരന്‍ എന്ന ചിത്രത്തിന്റെ വന്‍വിജയത്തിന് ശേഷം ശിവ അടുത്തതായി അഭിനയിക്കുന്ന ചിത്രമാണ് സീമരാജ. വരുത്തപ്പെടാത വാലിബര്‍ സംഘം, രജനി മുരുകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്നത്.

shivakarthikeyan

24 എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീമരാജയക്കു ശേഷമുളള ശിവയുടെ അടുത്ത ചിത്രം കടവുല്‍ ഇരുക്കാന്‍ കുമാറ് സംവിധായകന്‍ എം.രാജേഷിന്റെ കൂടെയാണ്. ഫാമിലി എന്റര്‍റ്റെയ്‌നറായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പഴനിയാണ്ടവന് മുന്നില്‍ തല മൊട്ടയടിച്ച് മഞ്ഞളും തേച്ച് ലെന, സോഷ്യല്‍ മീഡിയയിലെ തരംഗമായി പുതിയ ഫോട്ടോ

പിഷാരടിയുടെ ഫേസ്ബുക്കിൽ കമന്റുകളുടെ പ്രളയം, കാരണം സർപ്രൈസ്!!

English summary
shivakarthikeyan's next movie with director m rajesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X