»   » ഇടിയില്‍ ശിവദ വെറുമൊരു നായിക മാത്രമല്ല, വാണി വിശ്വനാഥിനെയും കടത്തിവെട്ടും

ഇടിയില്‍ ശിവദ വെറുമൊരു നായിക മാത്രമല്ല, വാണി വിശ്വനാഥിനെയും കടത്തിവെട്ടും

Posted By: Sanviya
Subscribe to Filmibeat Malayalam

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടും നായിക-നായകനായി എത്തുന്ന ചിത്രമാണ് ഇടി( ഇന്‍സ്‌പെട്കര്‍ ദാവൂദ് ഇബ്രാഹിം). നായിക ശിവദയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. സത്യ എന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിക്കുന്നത്. എന്നാല്‍ നായിക വേഷത്തിനൊപ്പം ശിവദ കുറേ ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എന്നാല്‍ മലയാള സിനിമയില്‍ ആക്ഷന്‍രംഗങ്ങള്‍ നടിമാര്‍ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമായിട്ടല്ല. വാണി വിശ്വനാഥ്, ഗീത തുടങ്ങിയവരും മുമ്പ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയിതിട്ടുണ്ട്. ഡ്യൂപ്പില്ലാതെയാണ് ശിവദ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

sshivada-01

കര്‍ണ്ണാടക-കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. ടൈറ്റല്‍ കഥാപാത്രമായ പോലീസ് ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രഹിം എന്ന വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ കാസര്‍ഗോഡായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാജികല്‍ ലാന്റേണിന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധുപാല്‍, സുനില്‍ സുഗത, ജോജു ജോര്‍ജ്ജ്, സൈജു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Shivatha, Jayasurya in Sajith yahi's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam