»   » ഗീതാഞ്ജലിയില്‍ അതിഥി താരമായി ശോഭന?

ഗീതാഞ്ജലിയില്‍ അതിഥി താരമായി ശോഭന?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗത്തിനായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇടക്ക് പുതിയ ഗീതാഞ്ജലി മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമല്ലെന്നും ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി എന്നിവരുണ്ടാകില്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്കമാക്കിയിരുന്നു.

ഇത് പ്രേക്ഷകരില്‍ നിരാശയുണ്ടാക്കുകയും ചെയ്തു. ശോഭനയുടെ ആരാധകര്‍ക്ക് മറക്കാനാവതാത്ത കഥാപാത്രമാണ് നാഗവല്ലി. ഫാസില്‍ മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടിപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നാഗവല്ലിയെന്ന കഥാപാത്രവും അതിന് ജീവന്‍ നല്‍കിയ ശോഭനയും സമ്മാനിച്ച നിറമുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല.

ഇപ്പോള്‍ കേള്‍ക്കുന്നത് ഗീതാഞ്ജലയില്‍ പ്രിയദര്‍ശന്‍ ഗംഗയെ കൊണ്ടുവരുന്നുണ്ടെന്നാണ്. അതിഥി താരമായിട്ടായിരിക്കും ശോഭനയെത്തുകയെന്നാണ് കേള്‍ക്കുന്നത്. ഡോക്ടര്‍ സണ്ണി ജോസഫായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്ന ചിത്രത്തില്‍ ഒരൊറ്റ സീനില്‍ മാത്രമായിരിക്കുമത്രേ ശോഭന അഭിനയിക്കുക. എന്നാല്‍ ഇക്കാര്യം പ്രിയദര്‍ശന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖമായിരിക്കുമെന്നും സൂചനയുണ്ട്.

പ്രിയദര്‍ശനും ഡെന്നിസ് ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗീതാഞ്ജലിയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Though it was initially reported that Shobana would not be a part of the Priyadarshan film ‘Geethanjali’, but now the reports are saying that she would be making a guest appearance in the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam